Foot Ball Top News

ഐഎസ്എൽ: ഇന്ന് ഒഡീഷ എഫ് സി ചെന്നിയിൻ എഫ് സിയെ നേരിടും

January 6, 2020

author:

ഐഎസ്എൽ: ഇന്ന് ഒഡീഷ എഫ് സി ചെന്നിയിൻ എഫ് സിയെ നേരിടും

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ അമ്പത്തിമൂന്നാം മത്സരത്തിൽ ഇന്ന് ഒഡീഷ എഫ് സി ചെന്നിയിൻ എഫ് സിയെ നേരിടും. ഒഡീഷായുടെ ഹോം ഗ്രൗണ്ടായ കലിങ്ക സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30ന് ആണ് മൽസരം. പോയിന്റ് ടേബിളിൽ ആദ്യ നാലിൽ എത്താൻ രണ്ട് ടീമുകൾക്കും ഇന്നത്തെ ജയം അനിവാര്യമാണ്. തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കാൻ ആണ് ഇന്ന് ഒഡീഷ ഇറങ്ങുന്നത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ തോറ്റ ചെന്നൈയിൻ എഫ് സി ജയം തിരിച്ചുപിടിക്കാൻ ആകും ഇന്ന് ശ്രമിക്കുക. ഈ സീസണിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ സമനിലയിൽ ആണ് പിരിഞ്ഞത്.

സ്വന്തം ഹോം ഗ്രൗണ്ടിൽ കഴിഞ്ഞ മത്സരത്തിൽ ജംഷഡ്‌പൂരിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഒഡീഷ ഇന്ന് ഇറങ്ങുന്നത്. ഈ സീസണിൽ 13 ഗോളുകൾ ആണ് ഒഡീഷ ഇതുവരെ നേടിയിട്ടുള്ളത്. അവരുടെ പ്രതിരോധം വളരെ മോശം ആണ്. അതാണ് അവരുടെ ഏറ്റവും വലിയ ബലഹീനതയും. ഇന്ന് ജയിക്കാൻ കഴിഞ്ഞാൽ ഒഡീഷ ടോപ്പ് 4ന് ഒരു പോയന്റ് മാത്രം പിറകില്‍ മുംബൈയുടെ താഴെ എത്തും. പുതിയ പരിശീലകൻ ഓവന്‍ കോയല്‍ എത്തിയതിന് ശേഷം മികച്ച പ്രകടനമാണ് ചെന്നിയിൻ എഫ് സി നടത്തുന്നത്. ചെന്നൈയിൻ ഗോവയോട് അവസാന മത്സരത്തിൽ 4-3ന് തോറ്റു, പക്ഷേ ചെന്നൈയിൻ എഫ് സി മികച്ച പ്രകടനമാണ് നടത്തിയത്.നിലവിൽ 9 കളികളിൽ നിന്ന് അവർക്ക് 9 പോയിന്റ് ആണ് ഉള്ളത്.

Leave a comment