സിഡ്നി ടെസ്റ്റ്: വാർണർക്ക് സെഞ്ചുറി, ഓസ്ട്രേലിയക്ക് കൂറ്റൻ ലീഡ്
ന്യൂസിലൻഡിൻറെ ഓസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയക്ക് കൂറ്റൻ ലീഡ്. ന്യൂസിലൻഡിനെ ഒന്നാം ഇന്നിങ്ങ്സിൽ 251 റൺസിന് പുറത്താക്കിയ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്ങ്സിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 217-2 എന്ന നിലയിലാണ്. നിലവിൽ 420 റൺസിന്റെ ലീഡ് ആണ് അവർക്കുള്ളത്. സെഞ്ചൂറിയുമായി ഡേവിഡ് വാർണറും, ലബുഷാനെയും(59) മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്.
ഓസ്ട്രേലിയ ഉയർത്തിയ 454 റൺസ് പിന്തുടർന്ന ന്യൂസിലൻഡ് ഇന്നിങ്ങ്സ് 251 റൺസിന് അവസാനിച്ചു.59 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സ് മാത്രമാണ് ന്യൂസിലൻഡിന് വേണ്ടി തിളങ്ങിയത്. ഒന്നാം ഇന്നിങ്ങ്സിൽ ഓസ്ട്രേലിയക്ക് വേണ്ടി ലബുഷാനെ തകർപ്പൻ ഇരട്ട സെഞ്ചുറി നേടിയിരുന്നു.






































