കേപ് ടൗണ്‍ ടെസ്റ്റ്: രണ്ടാം ഇന്നിങ്ങ്‌സിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം
ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് മിൿച സ്കോറിലേക്ക്. രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച അവർ 264 റൺസിന്റെ ലീഡ് സ്വന്തമാക്കി. ഇന്നലെ കളി അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് 218/4 എന്ന നിലയിലാണ്. 85 റൺസുമായി ഡൊമനിക് ആണ് ക്രീസിൽ. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്ങ്‌സ് 223 റൺസിൽ അവസാനിച്ചിരുന്നു. 46 റണ്‍സ് ലീഡ് ആണ് ഇംഗ്ലണ്ട് നേടിയത്.
215/8 എന്ന നിലയില്‍ ഇന്നിംഗ്സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് റൺസ് കൂടിയേ നേടാൻ കഴിഞ്ഞൊള്ളു. ഇംഗ്ളണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, സാം കറന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. പിന്നീട് ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ടും(61), ഡൊമനിക്കും മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്. ഓപ്പണര്‍ ഡീന്‍ എല്‍ഗാര്‍ (88), റീസ് വാന്‍ഡര്‍ ദുസാന്‍ (68) എന്നിവർ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത്. നാല് താരങ്ങൾ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കണ്ടത്.






































