പുതുവർഷത്തിൽ പുതിയ കളികളുമായി ബ്ലസ്റ്റേഴ്‌സ്: ഹൈദരാബാദിനെതിരെ തകർപ്പൻ ജയം
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ്-ഹൈദരാബാദ് എഫ് സി മൽസരത്തിൽ ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ ജയം. ഒന്നോനെതിരെ അഞ്ച് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്.ഏറെ നാടകീയ രംഗംങ്ങൾക്കാണ് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിച്ചത്. ഏഴു മത്സരങ്ങളിൽ തുടർച്ചയായി വിജയം നേടാനാകാതിരുന്ന ഹൈദ്രാബാദിന്റെ ഒരേയൊരു വിജയം ബ്ലാസ്റ്റേഴ്സിനെതിരെയായിരുന്നു. അതിനാൽ ഏറെ പ്രതീക്ഷയോടുകൂടെയാണ് ഹൈദ്രാബാദ് എഫ്‌സി കളത്തിലിറങ്ങിയത്. എന്നാൽ പ്രതീക്ഷകളെ കട്ടിൽ പരാതി ബ്ലാസ്റ്റേഴ് നിറഞ്ഞാടിയ മത്സരത്തിൽ പിറന്നത് അഞ്ച് ഗോളുകൾ. അവസാന ഒൻപതുമത്സരങ്ങളിൽ വിജയം കാണാതെ ഉഴലുകയായിരുന്ന കേരളാബ്ലാസ്റ്റേഴ്‌സ് എതിരാളികളെ വിറപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഒരു ഗോളിന് ലീഡ് നേടിയ ഹൈദരാബാദിനെ പിന്നീട് ഒതുക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്ഡ്.
ബര്‍തലോമി ഒഗ്‌ബാചെ,റാഫേല്‍ മെസി ബൗളി, പ്രതിരോധക്കാരന്‍ വ്‌ളാഡ്‌കോ ഡ്രോബറോവ്, സെയ്‌ത്യാസെന്‍ സിങ് എന്നിവരാണ് ഗോളുകൾ നേടിയത്. നായകൻ ഒഗ്‌ബാചെ രണ്ട് ഗോളുകൾ നേടി. ഹൈദരാബാദ് എഫ്‌സിയുടെ പ്രതിരോധ ബലഹീനതകളെ മുതലാക്കിയാണ് കേരളം കളിച്ചത്.33-ാം മിനിറ്റിൽ ആണ് കേരളം ഗോൾ വേട്ട തുടങ്ങിയത്. 33,39,45,59,65 എന്നീ മിനിറ്റുകളിലാണ് ഗോൾ പിറന്നത്. ഇതോടുകൂടി പതിനൊന്നു മത്സരങ്ങളിൽ നിന്നായി പതിനൊന്നു പോയിന്റുകൾ നേടി കേരളാ ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്കുയർന്നു. അടുത്ത മത്സരത്തിൽ, ജനുവരി പന്ത്രണ്ടാം തീയതി കൊൽക്കത്ത വിവേകാനന്ദ യുബ ഭാരതി കിരംഗൻ സ്റ്റേഡിയത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എടികെയെ നേരിടും.






































