ഇന്ത്യ ശ്രീലങ്ക ഒന്നാം ടി20 മൽസരം മഴ മൂലം ഉപേക്ഷിച്ചു
ഗോഹട്ടി: ഇന്ത്യ ശ്രീലങ്ക ടി20 പര്യടനത്തിലെ ആദ്യ മൽസരം മഴ മൂലം ഉപേക്ഷിച്ചു.ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി ബൗളിങ്ങ് തിരഞ്ഞെടുത്തിരുന്നു. എന്നാൽ പിന്നീട് മഴ എത്തുകയായിരുന്നു. ഗുവാഹട്ടിയില്‍ നടന്ന മത്സരത്തിൽ മഴ മൂലം ഒരു പന്ത് പോലും എറിയാൻ സാധിച്ചില്ല. മാസ്‌ഹ തോർന്നെങ്കിലും പിച്ചിലും ഔട്ട് ഫീല്‍ഡിലും ഈര്‍പ്പം നിലനിന്നതാണ് മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ബുംറ യും,ധവാനും ഇന്നലെ ടീമിൽ ഇടം നേടിയിരുന്നു.

മൂന്ന് ടി20 മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്. രണ്ടാം മൽസരം നാളെ ഇൻഡോറിൽ നടക്കും.എമ്മിൽ ഇടം നേടിയ സഞ്ജുവിനെ ഇന്നലെയും പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. മൽസരം കാണാൻ വലിയ തോതിൽ ആളുകൾ എത്തിയിരുന്നു






































