ഒന്നാം ടി20: ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തിരഞ്ഞെടുത്തു, ബുംറ ടീമിൽ
ഗോഹട്ടി: ഇന്ത്യ ശ്രീലങ്ക ടി20 പര്യടനത്തിലെ ആദ്യ മൽസരം ഇന്ന് ഗോഹട്ടിയിൽ അൽപ്പസമയത്തിനകം ആരംഭിക്കും. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി ബൗളിങ്ങ് തിരഞ്ഞെടുത്തു. ശിഖർ ധവാൻ ഇന്ന് കളിക്കുന്നുണ്ട്. കൂടാതെ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ബുംറ ഇന്ന് കളിക്കുന്നുണ്ട്. പരിക്ക് മൂലം പുറത്തായിരുന്നു താരം വീണ്ടും ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ്.
മൂന്ന് ടി20 മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്. ഇന്ത്യൻ ടീമും കഴിഞ്ഞ ദിവസം ഗോഹട്ടിയിൽ എത്തി. ജനുവരി അഞ്ച്, ഏഴ്, പത്ത് എന്നീ തീയതികളിലാണ് മത്സരം നടക്കുന്നത്.ശ്രീലങ്കൻ ടീമിൽ അവിഷ്ക ഫെർണാണ്ടോ, ധനഞ്ജയ ഡി സിൽവ, ദാസുൻ ഷനക എന്നിവർ ഇടം നേടിയപ്പോൾ ഏയ്ഞ്ചലോ മാത്യൂസ് ഇന്ന് ടീമിൽ ഇടമ നേടിയില്ല.
ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ): ദനുഷ്ക ഗുണതിലക, അവിഷ്ക ഫെർണാണ്ടോ, കുസാൽ പെരേര, ഓഷാദ ഫെർണാണ്ടോ, ഭാനുക രാജപക്സ, ധനഞ്ജയ ഡി സിൽവ, ദാസുൻ ഷനക, ഇസുരു ഉദാന, വാനിന്ദു ഹസാരംഗ, ലാഹിരു കുമാര,മലിംഗ.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ശിഖർ ധവാൻ, ലോകേഷ് രാഹുൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് , ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഷാർദുൽ താക്കൂർ, നവദീപ് സൈനി, ജസ്പ്രീത് ബുംറ






































