Cricket Top News

കനത്ത സുരക്ഷയിൽ ഇന്ത്യ ശ്രീലങ്ക ആദ്യ ടി20 മൽസരം ഇന്ന് ഗോഹട്ടിയിൽ നടക്കും

January 5, 2020

author:

കനത്ത സുരക്ഷയിൽ ഇന്ത്യ ശ്രീലങ്ക ആദ്യ ടി20 മൽസരം ഇന്ന് ഗോഹട്ടിയിൽ നടക്കും

ഗോഹട്ടി: ഇന്ത്യ ശ്രീലങ്ക ടി20 പര്യടനത്തിലെ ആദ്യ മൽസരം ഇന്ന് ഗോഹട്ടിയിൽ നടക്കും. കഴിഞ്ഞ ദിവസം ലങ്കന്‍ ടീമിനെ വന്‍ പൊലീസ് സുരക്ഷയില്‍ ആണ് ഹോട്ടലില്‍ എത്തിച്ചത്. പൗരത്വ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ സുരക്ഷയാണ് മത്സരത്തിന് ഒരുക്കിയിരിക്കുന്നത്. ലസിത് മലിംഗ നായകനായി എത്തുന്ന ടീമിൽ ഏയ്ഞ്ചലോ മാത്യൂസ് തിരിച്ചെത്തിയിട്ടുണ്ട്. നാളെ രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ബർസപ്പാറ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്.

മൂന്ന് ടി20 മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്. ഇന്ത്യൻ ടീമും കഴിഞ്ഞ ദിവസം ഗോഹട്ടിയിൽ എത്തി. ജനുവരി അഞ്ച്, ഏഴ്, പത്ത് എന്നീ തീയതികളിലാണ് മത്സരം നടക്കുന്നത്. വിൻഡീസിനെതിരെ നടന്ന ടി20 പരമ്പര ഇന്ത്യ ജയിച്ചിരുന്നു.അതിന് ശേഷം നടക്കുന്ന ടി20 മത്സരമാണിത്. ശ്രീലങ്ക ഒക്ടോബറിൽ നടന്ന ടി20 പരമ്പരയിൽ ഓസ്‌ട്രേലിയയോട് 3-0 തോറ്റിരുന്നു.പരിക്കേറ്റ പുറത്തായ നുവാന്‍ പ്രദീപിന് പകരം കശുന് രജിതയാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്. ഫെർണാണ്ടോ,ധനഞ്ജയ ഡി സിൽവ എന്നിവരും ശ്രീലങ്കൻ ടീമിൽ ഉണ്ട്. 16 അംഗ ടീമാണ് ഇന്ത്യയിൽ എത്തിയത്.

Leave a comment