Foot Ball Top News

കേരള പ്രീമിയര്‍ ലീഗിൽ കേരള പൊലീസിന് ആദ്യ ജയം

January 5, 2020

author:

കേരള പ്രീമിയര്‍ ലീഗിൽ കേരള പൊലീസിന് ആദ്യ ജയം

കേരള പ്രീമിയര്‍ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള പൊലീസിന് തകർപ്പൻ ജയം. ഇന്നലെ നടന്ന മത്സരത്തിൽ അവർ കണ്ണൂര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ലീഗിലെ അവരുടെ ആദ്യ മൽസരമാണ് ഇന്നലെ നടന്നത്. തകർപ്പൻ പ്രകടനമാണ് കേരള പോലീസ് നടത്തിയത്. തികച്ചും ഏകപക്ഷീയമായ മത്സരമാണ് ഇന്നലെ കാണാൻ കഴിഞ്ഞത്.

രണ്ട് ഗോളുകളും രണ്ടാം പകുതിയിൽ ആണ് പിറന്നത്. രണ്ട് ഗോളും നേടിയത് കേരള പോലീസ് താരം ഫിറോസ് ആണ്. 64ആം മിനിറ്റിൽ ആണ് ആദ്യ ഗോൾ ഫിറോസ് നേടിയത്. പിന്നീട മത്സരം ആവാസനയ്ക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ രണ്ടാം ഗോളും ഫിറോസ് നേടി.

Leave a comment