Foot Ball Top News

ഐഎസഎൽ: എ ടി കെ -മുംബൈ സിറ്റി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു 

January 4, 2020

author:

ഐഎസഎൽ: എ ടി കെ -മുംബൈ സിറ്റി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു 

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ അമ്പത്തിയൊന്നാം മത്സരത്തിൽ ഇന്ന് എ ടി കെ മുംബൈ സിറ്റിയെ നേരിടും.രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. വിക്ടർ എടികെ ടീമിൽ ഇന്ന് കളിക്കുന്നുണ്ട്. വിക്ടറിൻറെ ആദ്യ മത്സരമാണിത്. മുംബൈ ടീമിൽ സൗരവ് ടീമിൽ തിരിച്ചെത്തി.

രണ്ട് ടീമുകളുടെയും പതിനൊന്നാം മൽസരമാണ് ഇന്ന് നടക്കുന്നത്. മുംബൈയുടെ ഹോം ഗ്രൗണ്ടിൽ ആണ് മൽസരം.മൂന്നും നാലും സ്ഥാനത്തുള്ള ടീമുകൾ ആണ് ഇന്ന് ഏറ്റുമുട്ടുന്നത്. 10 കളികൾ നിന്ന് 19 പോയിന്റുള്ള എടികെ എഫ് സിക്ക് ഇന്ന് ജയിക്കാനായാൽ ഒന്നാം സ്ഥാനത്ത് എതാൻ സാധിക്കും. 10 കളികളിൽ നിന്ന് 16 പോയിന്റുള്ള മുംബൈ നിലവിൽ നാലാം സ്ഥാനത്താണ്.ഇന്ന് വിജയിച്ചാല്‍ മുംബൈ സിറ്റിക്ക് എ ടി കെയെ മറികടന്ന് ലീഗില്‍ രണ്ടാം സ്ഥാനത്ത് എത്താം.

എടി‌കെ എഫ്‌സി സ്റ്റാർട്ടിംഗ് ഇലവൻ – അരിന്ദം ഭട്ടാചാർജ, സുമിത് രതി, വിക്ടർ മോംഗിൽ, പ്രബീർ ദാസ്, പ്രീതം കോട്ടാൽ, അർമാണ്ടോ സോസ പെന, പ്രണയ് ഹാൽഡർ, ജാവിയർ ഹെർണാണ്ടസ്, ഡേവിഡ് വില്യംസ്, ജയേഷ് റാണെ, റോയ് കൃഷ്ണ.

മുംബൈ സിറ്റി എഫ്‌സി സ്റ്റാർട്ടിംഗ് ഇലവൻ – അമീന്ദർ സിംഗ്, പ്രതിക് ചൗധരി, മാറ്റോ ഗ്രിജിക്, സുഭാഷിഷ് ബോസ്, സൗവിക് ചക്രബർത്തി, റെയ്‌നിയർ ഫെർണാണ്ടസ്, റൗളിൻ ബോർജസ്, ഡീഗോ കാർലോസ്, മുഹമ്മദ് ലാർബി, മോഡൗ, അമിൻ ചെർമിറ്റി.

Leave a comment