സിഡ്‌നി ടെസ്റ്റ്: ഓസ്‌ട്രേലിയക്കെതിരെ ന്യൂസിലൻഡിന് മികച്ച തുടക്കം
ന്യൂസിലൻഡിൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച ന്യൂസിലൻഡിന് മികച്ച തുടക്കം . ഓസ്‌ട്രേലിയ ഉയർത്തിയ 454 റൺസ് പിന്തുടർന്ന ന്യൂസിലൻഡ് രണ്ടാം ദിവസം അവസാനിക്കുമ്പോൾ വിക്കറ്റ് പോകാതെ 63 റൺസ് എടുത്തിട്ടുണ്ട്. 26 റൺസുമായി ടോം ലാതവും, 34 റൺസുമായി ടോമും ആണ് ക്രീസിൽ. ലബുഷാനെയുടെ തകർപ്പൻ ഇരട്ട സെഞ്ചുറിയുടെ ബലത്തിൽ കൂറ്റൻ സ്‌കോർ ആണ് ഓസ്‌ട്രേലിയ നേടിയത്.
283/3 എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് നാലാം വിക്കറ്റ് പെട്ടെന്ന് തന്നെ നഷ്ടമായി. പിന്നീട് വനംവരെല്ലാം പെട്ടെന്ന് തന്നെ പുറത്തായെങ്കിലും ലബുഷാനെയുടെ ഒറ്റയാൾ പോരാട്ടം ഓസ്‌ട്രേലിയയെ 400 കടത്തുകയായിരുന്നു. 363 പന്തില്‍ നിന്ന് 215 റണ്‍സ് ആണ് അദ്ദേഹം നേടിയത്. 19 ബൗണ്ടറിയും, ഒരു സിക്‌സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്ങ്‌സ്. ടിം പെയിൻ 35 റൺസ് നേടി. ന്യൂസിലാന്‍ഡിനായി ഗ്രാന്‍ഢോമെയും, വാഗ്നറുംമൂന്ന് വിക്കറ്റും, സോമര്‍വിലെ, ഹെന്‍റി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി






































