Foot Ball Top News

ഐഎസഎൽ: എ ടി കെ ഇന്ന് മുംബൈ സിറ്റിയെ നേരിടും

January 4, 2020

author:

ഐഎസഎൽ: എ ടി കെ ഇന്ന് മുംബൈ സിറ്റിയെ നേരിടും

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ അമ്പത്തിയൊന്നാം മത്സരത്തിൽ ഇന്ന് എ ടി കെ മുംബൈ സിറ്റിയെ നേരിടും.രണ്ട് ടീമുകളുടെയും പതിനൊന്നാം മൽസരമാണ് ഇന്ന് നടക്കുന്നത്. മുംബൈയുടെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30ന് ആണ് മൽസരം.മൂന്നും നാലും സ്ഥാനത്തുള്ള ടീമുകൾ ആണ് ഇന്ന് ഏറ്റുമുട്ടുന്നത്. 10 കളികൾ നിന്ന് 19 പോയിന്റുള്ള എടികെ എഫ് സിക്ക് ഇന്ന് ജയിക്കാനായാൽ ഒന്നാം സ്ഥാനത്ത് എതാൻ സാധിക്കും. 10 കളികളിൽ നിന്ന് 16 പോയിന്റുള്ള മുംബൈ നിലവിൽ നാലാം സ്ഥാനത്താണ്.

രണ്ട് ടീമുകളും 13 തവണ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ മുംബൈ അഞ്ച് തവണ ജയിച്ചപ്പോൾ എടികെ നാല് തവണയാണ് ജയിച്ചിട്ടുള്ളത്. കഴിഞ്ഞ ആറ് മത്സരങ്ങളിൽ പരാജയമറിയാതെ മികച്ച പ്രകടനമാണ് മുംബൈ നടത്തുന്നത്. തുടർച്ചയായ മൂന്ന് കളികളിൽ ജയിച്ച മുംബൈ മികച്ച ഫോമിൽ ആണ്. രണ്ട് തവണ ചാമ്പ്യൻ‌മാർ‌ ആയ മുംബൈ ആദ്യ മത്സരങ്ങളിൽ താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും പിന്നീട് ട്രാക്കിലേക്ക് എത്തുകയായിരുന്നു.അവസാന എട്ട് മത്സരങ്ങളിൽ ഏഴിലും മുംബൈ രണ്ടോ അതിലധികമോ ഗോളുകൾ നേടിയിട്ടുണ്ട്. ഇന്ന് വിജയിച്ചാല്‍ മുംബൈ സിറ്റിക്ക് എ ടി കെയെ മറികടന്ന് ലീഗില്‍ രണ്ടാം സ്ഥാനത്ത് എത്താം.

കഴിഞ്ഞ മത്സരത്തിൽ ശക്തരായ ബംഗളൂരു എഫ് സിയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാകും എടികെ ഇന്ന് ഇറങ്ങുന്നത്. ആക്രമണം മുൻ നിർത്തി കളിക്കുന്ന എടികെ ഈ സീസണിൽ സ്ഥിരതയാർന്ന പ്രകടനമാണ് നടത്തുന്നത്. രണ്ട് കളികൾ മാത്രമാണ് അവർ ഇതുവരെ തോറ്റത്. എന്നാൽ മുംബൈയുമായി ഉള്ള മത്സരത്തിൽ എടികെ അവസാന നാലു മത്സരങ്ങളിലും തോൽവിയാണ് ഏറ്റ് വാങ്ങിയത്.

Leave a comment