Cricket Top News

ലബുഷാനെയ്ക്ക് ഇരട്ട ശതകത്തിൽ ഓസ്‌ട്രേലിയ കുതിക്കുന്നു

January 4, 2020

author:

ലബുഷാനെയ്ക്ക് ഇരട്ട ശതകത്തിൽ ഓസ്‌ട്രേലിയ കുതിക്കുന്നു

ന്യൂസിലൻഡിൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയ ശ്കതമായ നിലയിൽ. രണ്ടാം ദിവസമായ ഇന്ന് ഓസ്‌ട്രേലിയൻ താരം ലബുഷാനെയുടെ തകർപ്പൻ ഇരട്ട സെഞ്ചുറിയുടെ ബലത്തിൽ കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയാണ് അവർ. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 426/8 എന്ന നിലയിലാണ്.  കുമ്മിൻസും, സ്റ്റാർക്കും ആണ് ക്രീസിൽ. ലബുഷാനെയുടെ ആദ്യ ഇരട്ട സെഞ്ച്വറിയാണിത്.

283/3 എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് നാലാം വിക്കറ്റ് പെട്ടെന്ന് തന്നെ നഷ്ടമായി. പിന്നീട് വനംവരെല്ലാം പെട്ടെന്ന് തന്നെ പുറത്തായെങ്കിലും ലബുഷാനെയുടെ ഒറ്റയാൾ പോരാട്ടം ഓസ്‌ട്രേലിയയെ 400 കടത്തുകയായിരുന്നു. 363 പന്തില്‍ നിന്ന് 215 റണ്‍സ് ആണ് അദ്ദേഹം നേടിയത്. 19 ബൗണ്ടറിയും, ഒരു സിക്‌സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്ങ്‌സ്. ടിം പെയിൻ 35 റൺസ് നേടി. ന്യൂസിലാന്‍ഡിനായി ഗ്രാന്‍ഢോമെ മൂന്ന് വിക്കറ്റും, വാഗ്നര്‍ രണ്ടും, സോമര്‍വിലെ, ഹെന്‍റി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Leave a comment