Cricket Top News

നാല് ദിവസ ടെസ്റ്റ് നീക്കത്തെ എതിർത്ത് ഓസ്‌ട്രേലിയൻ ഇതിഹാസ താരം ഗ്ലെ​ന്‍ മ​ഗ്രാത്ത്

January 4, 2020

author:

നാല് ദിവസ ടെസ്റ്റ് നീക്കത്തെ എതിർത്ത് ഓസ്‌ട്രേലിയൻ ഇതിഹാസ താരം ഗ്ലെ​ന്‍ മ​ഗ്രാത്ത്

ടെസ്റ്റ് മത്സരങ്ങളുടെ ദൈർഖ്യം നാല് ദിവസം ആക്കാനുള്ള ഐസിസിയുടെ പുതിയ നീക്കത്തിനെതിരെ ഓസ്‌ട്രേലിയൻ ഇതിഹാസ താരം ഗ്ലെ​ന്‍ മ​ഗ്രാത്ത്.ടെസ്റ്റ് മത്സരത്തിന്റ ദൈര്‍ഘ്യം അഞ്ചില്‍ നിന്ന് നാലാക്കി കുറക്കാന്‍ കഴിഞ്ഞ ദിവസം ഐ.സി.സി തീരുമാനിച്ചിരുന്നു. 2023 മുതൽ ഇത് പ്രാബല്യത്തിൽ എത്തിക്കാൻ ആണ് ഐസിസിയുടെ ശ്രമം.ഇതിനെ പിന്തുണച്ചും, എതിർത്തും നിരവധി പേര് രംഗത്തെത്തിയിരുന്നു. എതിർക്കുന്നവർ ആണ് കൂടുതലും. ആ നിരയിലേക്കാണ് ഇപ്പോൾ ഗ്ലെൻ മഗ്രാത്ത് എത്തിയിരിക്കുന്നത്.

ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റ് ഇ​പ്പോ​ള്‍ എ​ങ്ങ​നെ​യാ​ണോ അ​ങ്ങ​നെ​ത​ന്നെ തു​ട​ര്‍ന്നും കാ​ണാ​നാ​ണ് താരം ആഗ്രഹിക്കുന്നതെന്ന് മഗ്രാത്ത് പറഞ്ഞു. എന്നാൽ ഇതിന് പിന്തുണയുമായി ഇം​ഗ്ല​ണ്ട് ആ​ന്‍ഡ് വെ​യ്‌ല്‍സ് ക്രി​ക്ക​റ്റ് ബോ​ര്‍ഡ് രംഗത്ത് എത്തിയിരുന്നു. സമയ ദൈർഖ്യം കുറക്കാനും, താരങ്ങൾക്ക് കൂടുതൽ വിശ്രമം ലഭിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ വിലയിരുത്തല്‍.അ​ടു​ത്ത വ​ര്‍ഷം ചേ​രു​ന്ന ഗ്ലോ​ബ​ല്‍ ഗ​വേ​ണിം​ഗ് ബോ​ഡി​യി​ല്‍ ഈ വിഷയം ചർച്ച ചെയ്യുമെന്ന് ഐസിസി അറിയിച്ചിട്ടുണ്ട്.

Leave a comment