ഐഎസ്എല്‍: എഫ് സി ഗോവയ്ക്കെതിരെ ബംഗളൂരു എഫ് സിക്ക് ജയം
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന ബംഗളുരു-ഗോവ മത്സരത്തിൽ ബംഗളൂരു എഫ് സിക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ ശക്തരായ ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബംഗളൂരു എഫ് സി തോൽപ്പിച്ചത്. രണ്ടാം പകുതിയിൽ ആണ് മൂന്ന് ഗോളുകളും പിറന്നത്. ബംഗളൂരു എഫ് സിക്ക് വേണ്ടി സുനിൽ ഛേത്രിയാണ് രണ്ട് ഗോളുകളും നേടിയത്. ഹ്യൂഗോ ബൗമസ് ആണ് ഗോവയ്ക്ക് വേണ്ടി ഗോൾ നേടിയത്.
ഗോൾ രഹിത ആദ്യ പകുതിയിൽ ഗോവയാണ് മികച്ച പ്രകടനം നടത്തിയത്. രണ്ട് ടീമുകൾക്കും ഒന്നാം പകുതിയിൽ ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ഫലം ഉണ്ടായില്ല. പിന്നേട് 59ആം മിനുട്ടില്‍ ഛേത്രിയിലൂടെ ബംഗളൂരു ആദ്യ ഗോൾ നേടി. എന്നാൽ മിനിറ്റുകൾക്കുള്ളിൽ ഗോവ സമനില ഗോൾ നേടി. പിന്നീട് രണ്ട് ടീമും ഗോളിനായി ശ്രമിച്ചെങ്കിലും 84ആം മിനിറ്റിൽ ഛേത്രി രണ്ടാം ഗോൾ നേടി വിജയം സ്വന്തമാക്കി. ആശിഖ് കുരിണിയന്റെ പാസില്‍ ആണ് ഛേത്രി രണ്ടാം ഗോൾ നേടിയത്. ജയത്തോടെ ബംഗളൂരു 19 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. 21 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്താണ്.






































