Cricket Top News

രഞ്ജി ട്രോഫിയിൽ കേരളത്തിന് ബാറ്റിങ്ങ് തകർച്ച: ഏഴ് വിക്കറ്റ് നഷ്ടമായി

January 4, 2020

author:

രഞ്ജി ട്രോഫിയിൽ കേരളത്തിന് ബാറ്റിങ്ങ് തകർച്ച: ഏഴ് വിക്കറ്റ് നഷ്ടമായി

ഇന്നലെ ആരംഭിച്ച കേരള ഹൈദരാബാദ് രഞ്ജി ട്രോഫി ടെസ്റ്റ് മൽസരത്തിൽ കേരളത്തിന് ബാറ്റിങ്ങ് തകർച്ച. ആദ്യ ദിവസം ഏഴ് വിക്കറ്റ് ആണ് കേരളത്തിന് നഷ്ടമായത്. ഒന്നാം ദിവസം കളി അവസാനിച്ചപ്പോൾ 126/7 എന്ന നിലയിലാണ് കേരളം. വളരെ അശ്രദ്ധമായാണ് കേരളം ഇന്നലെ ബാറ്റിങ്ങ് നടത്തിയത്. അക്ഷയ് ചന്ദ്രനും, ബേസിൽ തമ്പിയും ആണ് ക്രീസിൽ. മഴമൂലം വളരെ വൈകിയാണ് മൽസരം ആരംഭിച്ചത്. ഇന്നലെ 41 ഓവർ മാത്രമാണ് കളിച്ചത്.

ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ രാഹുല്‍ പി യും, ജലജ് സക്സേനയുംപെട്ടെന്ന് തന്നെ പുറത്തായി. പിന്നീടെത്തിയ റോബിന്‍ ഉത്തപ്പയും, സഞ്ജുവിന് പകരം എത്തിയ രോഹന്‍ പ്രേമും പെട്ടെന്ന് തന്നെ പുറത്തായി. 32/4 എന്ന നിലയിൽ തകർന്ന കേരളത്തെ പതുക്കെ ഉയർത്തിയത് നായകൻ സച്ചിൻ ബേബിയും, വിഷ്ണുവും ചേർന്നാണ്. സച്ചിൻ ബേബി, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍ എന്നിവരുടെ ചെറുത്ത് നിൽപ്പാണ് കേരളത്തെ 100 കടത്തിയത്. 37 റൺസ് എടുത്ത സല്‍മാന്‍ നിസാര്‍ ആണ് ടോപ് സ്‌കോറർ.

 

Leave a comment