Cricket Top News

ലബുഷെയ്‌നിന് സെഞ്ചൂറി: സിഡ്‌നി ടെസ്റ്റിൽ ഓസ്‌ട്രേലിയ ശക്തമായി നിലയിൽ

January 3, 2020

author:

ലബുഷെയ്‌നിന് സെഞ്ചൂറി: സിഡ്‌നി ടെസ്റ്റിൽ ഓസ്‌ട്രേലിയ ശക്തമായി നിലയിൽ

ന്യൂസിലൻഡിൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമായി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ലബുഷെയ്‌നിന് സെഞ്ചൂറിയുടെ ബലത്തിൽ ശക്തമായ നിലയിലാണ്. ഒന്നാം ദിവസം അവസാനിക്കുമ്പോൾ അവർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 283 റൺസ് എടുത്തിട്ടുണ്ട്. ആദ്യ വിക്കറ്റുകൾക്ക് ശേഷം മികച്ച ബാറ്റിങ്ങ് ആണ് ഓസ്‌ട്രേലിയ നടത്തിയത്. 130 റൺസുമായി ലബുഷെയ്‌നും, 22 റൺസുമായി മാത്യു വായിടും ആണ് ക്രീസിൽ.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് 39 റൺസിൽ നഷ്ടമായി. പിന്നീട് വാർണറും ലബുഷാനെയും പതുക്കെ സ്‌കോർ ഉയർത്തിയെങ്കിലും സ്‌കോർ 95ൽ നിൽക്കെ വാർണറെ ഓസ്‌ട്രേലിയക്ക് നഷ്ട്ടമായി.പിന്നീട് മൂന്നാം വിക്കറ്റിൽ സ്മിത്തും,ലബുഷാനെയും ചേർന്ന് മികച്ച ബാറ്റിങ്ങ് ആണ് നടത്തുന്നത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ ഇതുവരെ 156 റൺസ് നേടി. സ്മിത്ത് 63 റൺസ് എടുത്ത് പുറത്തായി. ന്യൂസിലൻഡിന് വേണ്ടി കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം രണ്ടും,നെയ്ല്‍ വാഗ്നര്‍ ഒരു വിക്കറ്റും നേടി.ആറു ടെസ്റ്റുകള്‍ക്കിടെ നാലാം സെഞ്ച്വറിയാണ് ലബുഷെയ്ൻ നേടിയത്.

Leave a comment