Foot Ball Top News

ഐഎസ്‌എല്‍: ബെംഗളൂരു എഫ് സി ഇന്ന് എഫ് സി ഗോവ ടീമുകളുടെ സ്‌റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

January 3, 2020

author:

ഐഎസ്‌എല്‍: ബെംഗളൂരു എഫ് സി ഇന്ന് എഫ് സി ഗോവ ടീമുകളുടെ സ്‌റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്ന് ശക്തൻമാരുടെ പോരാട്ടം. നിലവിലെ ചാമ്ബ്യൻമാരായ ബംഗളൂരു എഫ് സി ശക്തരായ എഫ് സി ഗോവയെ നേരിടും. രണ്ട് ടീമുകളുടെയും സ്‌റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. ബംഗളുരുവിൽ ഒരു മാറ്റം ആണ് ഉള്ളത്. ആഷിക് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഗോവൻ ടീമിൽ മാറ്റങ്ങൾ ഒന്നും ഇല്ല.

രണ്ട് ടീമുകളുടെയും പതിനൊന്നാം മത്സരമാണിത്. ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ഗോവ പോയിന്റ് നിലയിൽ ഒന്നാമതാണ്. ബംഗളൂരു ഹോം ഗ്രൗണ്ടായ ശ്രീ കാന്തീരവ സ്റ്റേഡിയത്തിൽ ആണ് മൽസരം നടക്കുന്നത്. 2020ലെ ആദ്യ മൽസരമാണ് ഇന്ന് നടക്കുന്നത്.നിലവിൽ 10 മത്സരങ്ങളില്‍ 21പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഗോവ. 10 മത്സരങ്ങളില്‍ 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബെംഗളൂരു.

Leave a comment