Foot Ball Top News

ഐഎസ്‌എല്‍: ബെംഗളൂരു എഫ് സി ഇന്ന് എഫ് സി ഗോവയെ നേരിടും

January 3, 2020

author:

ഐഎസ്‌എല്‍: ബെംഗളൂരു എഫ് സി ഇന്ന് എഫ് സി ഗോവയെ നേരിടും

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്ന് ശക്തൻമാരുടെ പോരാട്ടം. നിലവിലെ ചാമ്ബ്യൻമാരായ ബംഗളൂരു എഫ് സി ശക്തരായ എഫ് സി ഗോവയെ നേരിടും. ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ഗോവ പോയിന്റ് നിലയിൽ ഒന്നാമതാണ്. ബംഗളൂരു ഹോം ഗ്രൗണ്ടായ ശ്രീ കാന്തീരവ സ്റ്റേഡിയത്തിൽ ആണ് മൽസരം നടക്കുന്നത്. 2020ലെ ആദ്യ മൽസരമാണ് ഇന്ന് നടക്കുന്നത്.

ഈ സീസണിൽ നിലവിലെ ചാമ്പ്യന്മാരുടെ പ്രശ്‍നം ഗോൾ നേടുന്നതിൽ ആണ്. ഇതുവരെ 11 ഗോളുകൾ മാത്രം നേടിയ അവർ ഡിവിഷനിൽ ഏറ്റവും മോശം ഗോൾ സ്‌കോറിംഗ് റെക്കോർഡുമായി മൂന്നാം സ്ഥാനത്താണ്.നിലവിലെ ആദ്യ നാല് സ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ ഗോൾ സ്കോറർമാരാണ് ബംഗളൂരു. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ അവർക്ക് രണ്ട് ജയവും, രണ്ട് തോൽവിയും, ഒരു സമനിലയുമാണ് ഉള്ളത്.

അതേസമയം എഫ് സി ഗോവ ഈ സീസണിലെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോൾ. ടീമിലെ എല്ലാവരുംമികച്ച ഫോമിൽ ആണ്. രണ്ടാം പകുതിയിൽ ആണ് ഗോവ അപകടകാരികൾ ആകുന്നത്. ഈ സീസണിലെ കൂടുതൽ മത്സരങ്ങളിലും ഇതാണ് കാണാൻ കഴിഞ്ഞത്. കഴിഞ്ഞ അഞ്ച് മൽസരങ്ങളിൽ അവർ ഒരു കളിപോലും തോറ്റിട്ടില്ല. തുടർച്ചയായ നാല് വിജയങ്ങൾ ആണ് അവർ നേടിയത്. നിലവിൽ 10 മത്സരങ്ങളില്‍ 21പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഗോവ. 10 മത്സരങ്ങളില്‍ 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബെംഗളൂരു.

Leave a comment