Cricket Top News

ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്: ഇംഗ്ലണ്ടിന് ബാറ്റിങ്ങ്

January 3, 2020

author:

ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്: ഇംഗ്ലണ്ടിന് ബാറ്റിങ്ങ്

ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ആരംഭിച്ചു. ന്യൂലാൻഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ആണ് മത്സരം. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്‌ തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ രണ്ട് ഓവറിൽ 8/0 എന്ന നിലയിലാണ്.നാല് റൺസുമായി സാക്കും, 4 റൺസുമായി ഡൊമനിക്കുമാണ് ക്രീസിൽ. ആദ്യ മത്സരം ജയിച്ച ദക്ഷിണാഫ്രിക്ക നാല് ടെസ്റ്റുകൾ ഉള്ള പരമ്പരയിൽ മുന്നിലാണ്.

ഇന്നത്തെ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ താരം മാർക്രമിന് പകരം മലൻ ടീമിൽ ഇടം നേടി. ഇംഗ്ലണ്ട് നിരയിൽ ജോണി ബെയർ‌സ്റ്റോ, ആർച്ചർ എന്നിവർ കളിക്കുന്നില്ല, പകരം ഒല്ലി പോപ്പ്,ഡൊമിനിക് ബെസ് എന്നിവർ ടീമിൽ ഇടം നേടി. ആദ്യ മത്സരത്തിൽ 107 റൺസിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.ബാറ്റിങ്ങിലും, ബൗളിങ്ങിലും അവർക്ക് ഒരുപോലെ തിളങ്ങാൻ ആയി. നാല് ടെസ്റ്റ് മത്സരങ്ങളും, മൂന്ന് വീതം ഏകദിന, ടി20 മൽസരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്.

Leave a comment