Cricket Top News

സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലി 200 കടന്നു

January 3, 2020

author:

സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലി 200 കടന്നു

ന്യൂസിലൻഡിൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരത്തിന് ഇന്ന് തുടക്കമായി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയിൽ ആണ്. രണ്ട് വിക്കറ്റ് അവർക്ക് നഷ്ട്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 207/2 എന്ന നിലായിലാണ്.സ്റ്റീവന്‍സ് സ്മിത്തും(48), ലബുഷാനെയും(92) ആണ് ക്രീസിൽ. 45 റണ്‍സ് എടുത്ത വാര്‍ണറിനെയും 18 റണ്‍സ് എടുത്ത ബാര്‍ണ്‍സിനെയും ആണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. ഗ്രാന്‍ഢോമെയും, വാഗ്നറുമാണ് വിക്കറ്റുകൾ നേടിയത്.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് 39 റൺസിൽ നഷ്ടമായി. പിന്നീട് വാർണറും ലബുഷാനെയും പതുക്കെ സ്‌കോർ ഉയർത്തിയെങ്കിലും സ്‌കോർ 95ൽ നിൽക്കെ വാർണറെ ഓസ്‌ട്രേലിയക്ക് നഷ്ട്ടമായി.പിന്നീട് മൂന്നാം വിക്കറ്റിൽ സ്മിത്തും,ലബുഷാനെയും ചേർന്ന് മികച്ച ബാറ്റിങ്ങ് ആണ് നടത്തുന്നത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ ഇതുവരെ 111 റൺസ് നേടിയിട്ടുണ്ട്. ന്യൂസിലൻഡ് നായകൻ കെയിൻ വില്യംസൺ ഇന്ന് കളിക്കുന്നില്ല. ടോം ലാതം ആണ് ന്യൂസിലൻഡ് ടീമിൻറെ നായകൻ. 2019ലെ മികച്ച ഫോ൦ സ്മിത്തും,ലബുഷാനെയും 2020ലും തുടരുകയാണ്.

Leave a comment