മാറ്റിയ പെരിന്‍ യുവന്റസ് ക്ലബ് വിട്ടു: തിരികെ ജിനോയയിലേക്ക്
ഗോൾകീപ്പർ മാറ്റിയ പെരിന്‍ ജെനോവയിലേക്ക് മടങ്ങിയെത്തിയെന്ന് യുവന്റസ് സ്ഥിരീകരിച്ചു. ഒന്നരവര്‍ഷത്തിന് ശേഷമാണ് താരം വീണ്ടും ജെനോവയിലേക്ക് മടങ്ങുന്നത്. ജിനോയയില്‍ ഒന്നാം ഗോള്‍കീപ്പര്‍ ആയി നിൽക്കെയാണ് താരം യുവന്റസിൽ എത്തിയത്. എന്നാൽ അവിടെ താരത്തിന് അത്തരം മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. കൂടാതെ അവിടെ രണ്ട്മ ഗോൾ കീപ്പർ ആയിരുന്നു. ചെസ്നിക്ക് പിറകിൽ ആയിരുന്നു താരം. കൂടാതെ ഈ സീസണില്‍ ബുഫണ്‍ തിരികെ എത്തുന്നതോടെ വീണ്ടും പുറകോട്ടും പോകും എന്ന സാഹചര്യത്തിലാണ് താരം യുവന്റസ് വിട്ടത്.
26കാരനായ പെരിന്‍ അഞ്ചു സീസണുകളിലോളം ജിനോയക്കായി കളിച്ചിരുന്നു. മികച്ച പ്രകടനമാണ് താരം അവിടെ നടത്തിയത്. സെരി എയിലെ മികച്ച യുവ ഗോൾകീപ്പർമാരിൽ പെരിന്‍.ജിനോയക്കായി 150ല്‍ അധികം മത്സരങ്ങളില്‍ ഗോൾ കീപ്പറായി നിന്ന് വല കത്തിട്ടുണ്ട്.രണ്ട് വേനൽക്കാലം മുമ്പ് യുവന്റസിന് 15 മില്യൺ ഡോളർ ചിലവാക്കിയാണ് പെരിനെ ടീമിൽ എത്തിച്ചത്.






































