ടി20 മത്സരങ്ങൾക്കായി ശ്രീലങ്കൻ ടീം ഇന്ത്യയിൽ എത്തി
ഗോഹട്ടി: ജനുവരി അഞ്ചിന് ആരംഭിക്കുന്ന ഇന്ത്യ ശ്രീലങ്ക ടി20 പര്യടനത്തിനായി ശ്രീലങ്കൻ ടീം ഇന്ത്യയിൽ എത്തി. ഗോഹട്ടിയിൽ ഇന്നലെ വൈകുന്നേരത്തോടെത്തിയ ലങ്കന്‍ ടീമിനെ വന്‍ പൊലീസ് സുരക്ഷയില്‍ ടീമിനെ ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. പൗരത്വ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ സുരക്ഷയാണ് ശ്രീലങ്കൻ ടീമിന് ഒരുക്കിയിരിക്കുന്നത്. ലസിത് മലിംഗ നായകനായി എത്തുന്ന ടീമിൽ ഏയ്ഞ്ചലോ മാത്യൂസ് തിരിച്ചെത്തി.
പരിക്കേറ്റ പുറത്തായ നുവാന്‍ പ്രദീപിന് പകരം കശുന്‍ രജിതയാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്. ഫെർണാണ്ടോ,ധനഞ്ജയ ഡി സിൽവ എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. 16 അംഗ ടീമാണ് ഇന്നലെ എത്തിയത്. മൂന്ന് ടി20 മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്. ഇന്ത്യൻ ടീമും ഇന്നലെ ഗോഹട്ടിയിൽ എത്തി. ജനുവരി അഞ്ച്, ഏഴ്, പത്ത് എന്നീ തീയതികളിലാണ് മത്സരം നടക്കുന്നത്. വിൻഡീസിനെതിരെ നടന്ന ടി20 പരമ്പര ഇന്ത്യ ജയിച്ചിരുന്നു.അതിന് ശേഷം നടക്കുന്ന ടി20 മത്സരമാണിത്. ശ്രീലങ്ക ഒക്ടോബറിൽ നടന്ന ടി20 പരമ്പരയിൽ ഓസ്ട്രേലിയയോട് 3-0 തോറ്റിരുന്നു.






































