മൂന്നാം ടെസ്റ്റിൽ ക്യാപ്റ്റന്‍ വില്യംസണ്‍ കളിച്ചേക്കില്ല
ന്യൂസിലൻഡിൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരത്തിന് നാളെ സിഡ്‌നിയിൽ തുടക്കമാകും. നാളെ ഇന്ത്യൻ സമയം രാവിലെ അഞ്ച് മണിക്ക് മൽസരം ആരംഭിക്കും. എന്നാൽ മൂന്നാം ടെസ്റ്റിൽ കീവിസ് നായകൻ വില്യംസണ്‍ കളിച്ചേക്കില്ല. പരിക്ക് അലട്ടുന്ന താരം കഴിഞ്ഞ രണ്ട് ടെസ്റ്റിൽ മോശം പ്രകടനമാണ് നടത്തിയത്. ഈ സാഹചര്യത്തിൽ വല്യംസൺ മൂന്നാം ടെസ്റ്റ് കളിക്കുമോ എന്ന കാര്യം സംശയമാണ്. ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങൾ ഒന്നും വന്നിട്ടില്ല.
ഹെന്‍റി നിക്കോള്‍സണും നാളെ കളിക്കുമൊ എന്ന കാര്യത്തിൽ സംശയമാണ്.പ്രധാന താരങ്ങൾ ഇല്ലാതെയാകും നാളെ ന്യൂസിലൻഡ് ഇറങ്ങുക എന്ന് റിപ്പോർട്ടുകൾ ഉണ്ട്. മൂന്ന് ടെസ്റ്റ് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കി. രണ്ട് ടെസ്റ്റിലും മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയ നടത്തിയത് .






































