ദേശീയ സീനിയര്‍ വോളി ഫൈനൽ: കേരള വനിതകൾ റെയില്‍വേസിനെ നേരിടും
ഭുവനേശ്വറിൽ നടക്കുന്ന ദേശീയ സീനിയര്‍ വോളി ചമ്പ്യൻഷിപ്പ് ഫൈനലിൽ കേരള വനിത ടീം ഇന്ന് റെയില്‍വേസിനെ നേരിടും. ഇന്നലെ നടന്ന സെമിഫൈനൽ മത്സരത്തിൽ അവർ മഹാരാഷ്ട്രയെ തോൽപ്പിച്ചു.തകർപ്പൻ പ്രകടനമാണ് അവർ നടത്തിയത്. എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ കേരളം മഹാരാഷ്ട്രയെ തോൽപ്പിച്ചത്. ആദ്യ സെറ്റിൽ താളം കണ്ടെത്താൻ സാധിക്കാതെ വിഷമിച്ച കേരള വനിതകൾ രണ്ടും, മൂന്നും സെറ്റ് അനായാസം ജയിച്ചു. സ്‌കോർ: 25-19, 25-16, 25-13.
പ്രിയങ്ക ബോറയും പ്രിയങ്ക ഖേദ്കറും അശ്വിനി കണ്ടോത്തുംആദ്യ സെറ്റിൽ മഹാരാഷ്ട്രയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് നടത്തിയത്. രണ്ടാം സെറ്റിലും തുടക്കത്തിൽ മികച്ച പ്രകടനമാണ് മഹാരാഷ്ട്ര നടത്തിയത്. രണ്ടാം സെറ്റിൽ അവർ 14-11ല്‍ ലീഡ് നേടുകയും ചെയ്തു. പിന്നീട് വമ്പൻ തിരിച്ചുവരവ് നടത്തി കേരളം വിജയിക്കുകായയിരുന്നു.അഞ്ജു ബാലകൃഷ്ണന്റെ നേതൃത്വത്തിലിറങ്ങിയ കേരളം തുടക്കത്തിലേ പതർച്ചയ്ക്ക് ശേഷം വമ്പൻ പ്രകടനമാണ് നടത്തിയത്. എസ് രേഖ, എം ശ്രുതി, കെ എസ് ജിനി, കെ പി അനുശ്രീ, എസ് സൂര്യ, അഞ്ജു ബാലകൃഷ്ണന്‍ എന്നിവർ കേരളത്തിന് വേണ്ടി മികച്ച പ്രകടനമാണ് നടത്തിയത് .






































