ഇന്ത്യക്കെതിരെയുള്ള ഓസ്‌ട്രേലിയയുടെ ഏകദിന ടീമിൽ സീന്‍ അബട്ടിന് പകരം ഡാര്‍സി ഷോര്‍ട്ട്
ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിനുള്ള ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പരിക്ക് മൂലം സീന്‍ അബട്ട് ടീമിൽ നിന്ന് പുറത്തായതോടെ ടീമിൽ മാറ്റം വരുത്തിയിരിക്കുകയാണ്. പേസർ സീൻ ആബട്ടിന് പകരം ഡാര്‍സി ഷോര്‍ട്ട് ആണ് ടീമിൽ ഇടം നേടിയിരിക്കുന്നത്. ജനുവരി 14ന് മുംബൈയിലാണ് ആദ്യ മത്സരത്തിന് തുടക്കമാകുന്നത്.ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയ പിന്നീട് ഇതുവരെ അമ്പത് ഓവർ മത്സരം കളിച്ചിട്ടില്ല.
ഡാര്‍സി ഷോര്‍ട്ട് 2018 നവംബറിലാണ് അവസാനമായി ഏകദിന മൽസരം കളിച്ചത്. ബിഗ് ബാഷിനിടെയാണ് സീന്‍ അബട്ടിന് പരിക്ക് പറ്റിയത്. ടെസ്റ്റ് മൽസരങ്ങളിൽ തകർപ്പൻ പ്രകടനം നടത്തിയ ലെബുഷെയ്നിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താരത്തിൻറെ ആദ്യ ഏകദിന മത്സരമാകും ഇത്. ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ് എന്നിവർ ടീമിൽ ഇടം നേടിയിട്ടില്ല. രണ്ടാം ഏകദിനം ജനുവരി 17ന് രാജ്‌കോട്ടിലാണ്. 19ന് ബെംഗളൂരുവില്‍ മൂന്നാം ഏകദിനം നടക്കും.
സ്‌ക്വാഡ്: ആരോൺ ഫിഞ്ച്, ഡാര്‍സി ഷോര്‍ട്ട്, ആഷ്ടൺ അഗർ, അലക്സ് കാരി, പാറ്റ് കമ്മിൻസ്, പീറ്റർ ഹാൻഡ്സ്കോമ്പ്, ജോഷ് ഹാസിൽവുഡ്, മർനസ് ലാബുഷാഗെൻ, കെയ്ൻ റിച്ചാർഡ്സൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ആഷ്ടൺ ടർണർ, ഡേവിഡ് വാർണർ, ആദം സാംപ.






































