Foot Ball Top News

കേരളം പ്രീമിയർ ലീഗിൽ ലൂക്ക സോക്കര്‍ ഗോകുലം എഫ് സിയെ തോൽപ്പിച്ചു 

December 31, 2019

author:

കേരളം പ്രീമിയർ ലീഗിൽ ലൂക്ക സോക്കര്‍ ഗോകുലം എഫ് സിയെ തോൽപ്പിച്ചു 

കേരളം പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോകുലം എഫ് സിക്ക് തോൽവി. ലൂക്ക സോക്കർ ആണ് ഗോകുലത്തെ തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഗോകുലത്തെ അവർ തോൽപ്പിച്ചത്. ഈ ലീഗിലെ ഗോകുലത്തിൻറെ ആദ്യ തോൽവിയാണിത്. കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍  ലൂക്ക സോക്കറിന് വേണ്ടി  അക്മല്‍ ഷാന്‍ ആണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ആണ് ഗോൾ പിറന്നത്.

ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം  രണ്ടാം പകുതിയിൽ  75ആം മിനിറ്റിൽ ആയിരുന്നു ലൂക്ക സോക്കർ വിജയ ഗോൾ നേടിയത്. ലുക്കാ സോക്കർ ടീമിന് അഭിമാനിക്കാവുന്ന നിമിഷമാണ് ഇന്നലെ നടന്നത്. ശക്തരായ ഗോകുലത്തെ കോച്ച് നവാസിന് കീഴിൽ മികച്ച ജയം നേടാൻ ലൂക്ക സോക്കറിനായി.കേരള പ്രീമിയർ ലീജിൽ ആദ്യമായി മത്സരിക്കാൻ എത്തിയ ലുക്കാ സോക്കർ ഈ സീസണിലെ ആദ്യ ജയമാണ് സ്വന്തമാക്കിയത്.

Leave a comment