Cricket Top News

ഈ ദശാബ്ദത്തിലെ വിസ്ഡന്റെ ടി20 ടീമിനെ പ്രഖ്യാപിച്ചു: ഇന്ത്യയിൽ നിന്ന് രണ്ട് താരങ്ങൾ 

December 31, 2019

author:

ഈ ദശാബ്ദത്തിലെ വിസ്ഡന്റെ ടി20 ടീമിനെ പ്രഖ്യാപിച്ചു: ഇന്ത്യയിൽ നിന്ന് രണ്ട് താരങ്ങൾ 

ക്രിക്കറ്റിന്റെ ബൈബിള്‍  എന്നറിയപ്പെടുന്ന വിസ്ഡന്‍ മാസികയുടെ ഈ ദശാബ്ദത്തിലെ ടി20 ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്ന് രണ്ട് താരങ്ങൾക്ക് മാത്രമാണ് ടീമിൽ ഇടം നേടാൻ ആയത്.  കൂടാതെ നായകനായി തിരഞ്ഞെടുത്തിരിക്കുന്നത് ആരോൺ ഫിഞ്ചിനെയാണ്. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച എം എസ് ധോണിയേയും, ടി20 യില്‍ നാലു സെഞ്ചുറികള്‍ സ്വന്തമാക്കിയ രോഹിത്തിനും ടീമിൽ ഇടം നേടാൻ ആയില്ല.

ഇന്ത്യൻ ടീമിൽ നിന്ന് കോഹിലിയും, ബുംറയും ആണ് ടീമിൽ ഇടം നേടിയത്. കോളിന്‍ മണ്‍റോ,ഷെയ്ന്‍ വാട്ടസണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോസ് ബട്ട്‌ലര്‍, മുഹമ്മദ് നബി എന്നിവരാണ് ടീമിൽ ഇടം നേടിയ മറ്റ് താരങ്ങൾ. ആരോൺ ഫിഞ്ചും, കോളിന്‍ മണ്‍റോയും ആണ് ടീമിൻറെ ഓപ്പണർമാർ. കോഹിലി മൂന്നാമനാണ്. വിൻഡീസ്, പാകിസ്ഥാൻ ടീമിൽ നിന്ന് ആരും ഇടം നേടിയില്ല.

Leave a comment