Cricket Top News

ഈ വർഷത്തെ ടി20 ടീമിനെ പ്രഖ്യാപിച്ച് ഹര്‍ഷ ഭോഗ്ലെ

December 30, 2019

author:

ഈ വർഷത്തെ ടി20 ടീമിനെ പ്രഖ്യാപിച്ച് ഹര്‍ഷ ഭോഗ്ലെ

ക്രിക്കറ്റ് വിദഗ്ധനും പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററുമായ ഹര്‍ഷ ഭോഗ്ലെ ഈ വർഷത്തെ ഏറ്റവും മികച്ച ടി20 ടീമിനെ പ്രഖ്യാപിച്ചു. വിരാട് കൊഹ്‌ലി നായകനായി എത്തുന്ന ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ആണ് ഉള്ളത്. എന്നാൽ പാകിസ്ഥാനിൽ നിന്ന് ആരും ടീമിൽ ഇടം നേടിയിട്ടില്ല. ഇന്ത്യക്ക് പുറമെ വിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക,എന്നീ ടീമുകളിലെ താരങ്ങൾ ഇടം നേടിയിട്ടുണ്ട്.

ഡേവിഡ് വാർണറും, കെ എൽ രാഹുലുമാണ് ടീമിൻറെ ഓപ്പണർമാർ. മൂന്ന് പേസര്‍മാരും, ഒരു സ്പിന്നറുമാണ് ഭോഗ്ലെയുടെ ടീമിൽ ഇടം നേടിയിരിക്കുന്നത്. ദീപക് ചഹര്‍ ആണ് ടീമിൽ ഇടം നേടിയ മറ്റൊരു ഇന്ത്യൻ താരം.

ഹര്‍ഷ ഭോഗ്ലെയുടെ ടി20 ഇലവൻ: ഡേവിഡ് വാര്‍ണർ, കെ എൽ രാഹുൽ, വിരാട് കൊഹ്‌ലി, എബി ഡിവില്ലിയേഴ്സ്,കീറണ്‍ പൊള്ളാര്‍ഡ്,ആന്ദ്രെ റസല്‍, മൊഹമ്മദ് നബി,ക്രിസ് ജോര്‍ദാന്‍, ദീപക് ചഹര്‍, ലസിത് മലിംഗ,  ഇമ്രാന്‍ താഹിർ. .

Leave a comment