Cricket Top News

ഈ ദശാബ്ദത്തിലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് റിക്കി പോണ്ടിങ്

December 30, 2019

author:

ഈ ദശാബ്ദത്തിലെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് റിക്കി പോണ്ടിങ്

2019 അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ ഈ ദശാബ്ദത്തിലെ തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ച് പല താരങ്ങളും എത്തി. ഇപ്പോൾ ഇതാ ആ നിരയിലേക്ക് മുൻ ഓസ്‌ട്രേലിയ നായകൻ റിക്കി പോണ്ടിങ്ങും എത്തിയിരിക്കുകയാണ്. ഈ ദശാബ്ദത്തിലെ ടെസ്റ്റ് ടീമിനെ ആണ് പോണ്ടിങ് പ്രഖ്യാപിച്ചത്. ടീമിൻറെ നായകനായി വിരാട് കൊഹ്‌ലിയെ ആണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്ന് വിരാട് മാത്രമാണ് പോണ്ടിങിന്റെ ലിസ്റ്റിൽ ഉള്ളത്. മൂന്ന് ഓസ്‌ട്രേലിയൻ താരങ്ങളും, നാല് ഇംഗ്ലണ്ട് താരങ്ങളും, ന്യൂസിലൻഡ്, ശ്രീലങ്ക , ദക്ഷിണാഫ്രിക്ക ടീമിൽ നിന്ന് ഓരോ താരങ്ങളുമാണ് ഉള്ളത്.

‘എല്ലാവരും ദശാബ്ദത്തിന്റെ ടീം തിരഞ്ഞെടുക്കുകയാണ് ഞാനും ഈ വിനോദത്തിന്റെ ഭാഗമാകാമെന്ന് കരുതി’ എന്ന് പോസ്റ്റ് ചെയ്തുകൊണ്ടാണ് പോണ്ടിങ് തൻറെ ടീമിനെ പ്രഖ്യാപിച്ചത്. ഡേവിഡ് വാർണറും, അലസ്റ്റയര്‍ കുക്കുമാണ് പോണ്ടിങിന്റെ ലിസ്റ്റിലെ ഓപ്പണർമാർ. ഓൾ റൗണ്ടർ ആയി ബെൻ സ്റ്റോക്സ് മാത്രമാണ് ടീമിൽ ഇടം നേടിയത്.

ടെസ്റ്റ് ടീം: ഡേവിഡ് വാര്‍ണര്‍, അലസ്റ്റയര്‍കുക്ക്, കെയിന്‍ വില്ല്യംസണ്‍, സ്റ്റീവ് സ്മിത്ത്, വിരാട് കൊഹ്ലി (ക്യാപ്റ്റന്‍), കുമാര്‍ സംഗക്കാര, ബെന്‍ സ്റ്റോക്‌സ്, ഡെയില്‍ സ്‌റ്റെയിന്‍, നഥാന്‍ ലൈയോണ്‍, സ്റ്റുവാര്‍ട്ട് ബ്രോഡ്, ജേയിംസ് ആന്‍ഡേര്‍സണ്‍.

Leave a comment