Foot Ball Top News

മുംബൈ സിറ്റി താരം പൗലോ മക്കേഡോ ഐഎസ്എല്ലിൽ നിന്ന് പുറത്ത്

December 30, 2019

author:

മുംബൈ സിറ്റി താരം പൗലോ മക്കേഡോ ഐഎസ്എല്ലിൽ നിന്ന് പുറത്ത്

പരുക്കിനെത്തുടർന്ന് മിഡ്ഫീൽഡർ പൗലോ മക്കേഡോയ്ക്ക് ഈ സീസൺ നഷ്ടമാകുമെന്ന് മുംബൈ സിറ്റി ഹെഡ് കോച്ച് ജോർജ്ജ് കോസ്റ്റ സ്ഥിരീകരിച്ചു. ഇന്നലെ ഹൈദരാബാദിനെ തോൽപ്പിച്ച് പോയിന്റ് നിലയിൽ നാലാമതെത്തി മുംബൈക്ക് ഇത് തിരിച്ചടിയാകും. കഴിഞ്ഞ മത്സരത്തിനിടെ താരത്തിനേറ്റ പരിക്ക് സാരമുള്ളതാണെന്നും, അതിനാൽ ഈ സീസണിലെ മറ്റ് മത്സരങ്ങൾ കളിക്കാൻ പോര്‍ച്ചുഗീസ് താരത്തിന് സാധിക്കില്ലെന്നും ജോർജ്ജ് കോസ്റ്റ അറിയിച്ചു.

സീസണിലെ എല്ലാ മത്സരങ്ങളിൽ നിന്നും മക്കേഡോയെ നഷ്ടമാകുമെന്നും, അദ്ദേഹത്തെപ്പോലുള്ള ഒരു കളിക്കാരനെ മാറ്റിസ്ഥാപിക്കുന്നത് അസാധ്യമാണെന്നും ജോർജ്ജ് കോസ്റ്റ പറഞ്ഞു.ജംഷഡ്പൂരിനെതിരായ മത്സരത്തിനിടെയായിരുന്നു മക്കാഡോയ്ക്ക് പരിക്ക് പറ്റിയത്.

Leave a comment