പ്രശസ്ത ഫുട്‌ബോള്‍ താരം ധനരാജ് കുഴഞ്ഞ് വീണു മരിച്ചു
മുൻ വിവ കേരള, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ മലയാളി താരം രാധാകൃഷ്ണൻ ധനരാജൻ സെവൻസ് ഫുട്ബാൾ മത്സരത്തിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചു. ഞായറാഴ്ച രാത്രി നടന്ന 48-ാമത് ഖാദറലി അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലെ മത്സരത്തിനിയടയ്ക്കാണ് അദ്ദേഹം മരിച്ചത്.
പെരിന്തല്‍മണ്ണ എഫ് സി ഡിഫെന്ററായി കളിച്ചുകൊണ്ടിരിക്കെയാണ് ധനരാജൻ കുഴഞ്ഞു വീണത്. ഉടന്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മത്സരത്തിൻറെ ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് താരത്തിന് നെഞ്ച് വേദന ഉണ്ടായത് . റഫറിയോട് ഇക്കാര്യം അറിയിച്ചയുടൻ താരം കുഴഞ്ഞ് വീഴുകയായിരുന്നു.
മുഹമ്മദന്സിനു ഡ്യുറെന്റ് കപ്പും ഫെഡറേഷൻ കപ്പും നേടിക്കൊടുത്ത നായകൻ ആയിരുന്നു ധനരാജ്. ഓവർലാപ്പ് ചെയ്തു മുന്നേറുന്നതിൽ ഒരു പ്രത്യേക മികവ് ഉണ്ടായിരുന്ന താരാമനാണ് അദ്ദേഹം. ധനരാജനോടുള്ള ആദരസൂചകമായി ഇന്ന് എസ്എഫ്എ നടത്താൻ ഇരുന്ന എല്ലാ ടൂർണമെന്റ് മത്സരങ്ങളും മാറ്റിവെച്ചു.