കേരളം പ്രീമിയർ ലീഗിൽ കേരളം ബ്ലാസ്റ്റേഴ്‌സിന് തോൽവി
കേരളം പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍ഡന്‍ ത്രഡ്സ് മൽസരത്തിൽ കേരളത്തിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം തോറ്റത്. കേരള പ്രീമിയർ ലീഗിലെ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം തോൽവിയാണിത്. ഇസഹാക് നുനു ആണ് ഗോള്‍ഡന്‍ ത്രഡ്സിന് വേണ്ടി വിജയ ഗോൾ നേടിയത്.
മൽസരത്തിന്റെ ആദ്യ പകുതിയിൽ ആണ് ഗോൾ പിറന്നത്. ഇരുപത്തിയെട്ടാം മിനിറ്റിൽ ആണ് ഇസഹാക് ഗോൾ നേടിയത്. പിന്നീട് സമനില ഗോൾ നേടാൻ അവസാന നിമിഷം വരെ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചെങ്കിലും ഗോള്‍ഡന്‍ ത്രഡ്സ് ശക്തമായ പ്രതിരോധം ആണ് കാഴ്ചവെച്ചത്.