സെഞ്ചൂറിയന്‍ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം
ഇംഗ്ളണ്ട് ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിൽ ധക്ഷിബിനാഫ്രിക്കയ്ക്ക് ജയം. ഇംഗ്ലണ്ടിനെ 107 റൺസിനാണ് ദക്ഷിണാഫ്രിക്ക തോൽപ്പിച്ചത്. അനായാസം വിജയം സ്വന്തമാക്കുകമെന്ന് കരുതിയ ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്കൻ ബൗളർമാർ തകർത്തെറിയുകയായിരുന്നു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 376 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്ക 268 റൺസിന് ഓൾഔട്ടാക്കി. ജയത്തോടെ നാല് ടെസ്റ്റ് മൽസരങ്ങൾ ഉള്ള പരമ്പര ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി. രണ്ടാം ഇന്നിങ്ങ്സിൾ ഇംഗ്ലണ്ട് തകർപ്പൻ ബാറ്റിംഗ് ആണ് നടത്തിയത്. വിജയം ഉറപ്പിച്ച മത്സരമാണ് ദക്ഷിണാഫ്രിക്ക തട്ടിയെടുത്തത്.
ഓപ്പണര്‍ റോറി ബേണ്‍സ് (84), നായകന്‍ ജോ റൂട്ട് (48), വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലര്‍ (22), ജോ ഡെന്‍ലി (31) എന്നിവർ മാത്രമാണ് രണ്ടാം ഇന്നിങ്ങ്സിൽ ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. 204/4 എന്ന നിലയിൽ നിന്ന ഇംഗ്ളണ്ട് പെട്ടന്നാണ് 268 റൺസിന് ഓൾഔട്ടായത്. നാലു വിക്കറ്റെടുത്ത കാഗിസോ റബാഡയും മൂന്ന് വിക്കറ്റെടുത്ത ആന്റിച്ച് നോര്‍താജെയുമാണ് ഇംഗ്ലണ്ടിനെതകർട്ടത്തത്.
ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്ങ്‌സ് 284 റണ്‍സിന് അവസാനിപ്പിച്ച ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്ക 181 റണ്‍സിന് ഓള്‍ഔട്ട് ആക്കി. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് 103 റൺസിന്റെ ലീഡ് ലഭിച്ചു. രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്ങ്‌സ് 272 റണ്‍സിൽ അവസാനിച്ചു. ജോഫ്ര ആര്‍ച്ചർ ആണ് ദക്ഷിണാഫ്രിക്കയെ ഒതുക്കിയത്. റാസി വാന്‍ ഡര്‍ ഡസ്സന്‍ (51), ന്റിച്ച് നോര്‍ജെ (40) ,വെര്‍നോണ്‍ ഫിലാന്‍ഡര്‍ (46) എന്നിവർ മാത്രമാണ് രണ്ടാം ഇന്നിങ്ങ്സിൽ തിളങ്ങിയത്. ആഴ്ച്ച അഞ്ച് വിക്കറ്റ് നേടിയപ്പോൾ ബെൻ സ്റ്റോക്സ് രണ്ട് വിക്കറ്റ് നേടി.