ഐഎസ്എൽ:ഹൈദരാബാദ് എഫ് സിക്കെതിരെ മുംബൈ സിറ്റിക്ക് ജയം
ന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്ന് നടന്ന മത്സരത്തിലും ഹൈദരാബാദ് എഫ് സിക്ക് തോൽവി. ഇന്നലെ നടന്ന മത്സരത്തിലെ മുംബൈ സിറ്റിയോടാണ് അവർ തോറ്റത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈ വിജയിച്ചത്. ജയത്തോടെ മുംബൈ നാലാം സ്ഥാനത്ത് എത്തി. മുംബൈക്ക് വേണ്ടി മോഡു സൗഗു ആണ് രണ്ട് ഗോളും നേടിയത്. ഹൈദരാബാദ് എഫ് സിക്ക് വേണ്ടി ബോബോയാണ് ഗോൾ നേടിയത്.
മുംബൈയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ട് ടീമുകളും ആക്രമിച്ചാണ് ആണ് കളിച്ചത്. ആദ്യ ഗോൾ നേടിയത് മുംബൈ ആയിരുന്നു. ആറാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ മോഡു സൗഗു മുംബൈക്ക് ആദ്യ ഗോൾ സമ്മാനിച്ചു. പിന്നീട രണ്ട് ടീമുകളും നിരവധി അവസരങ്ങൾ ഉണ്ടാക്കി. എന്നാൽ ഗോൾ നേടാൻ ആയില്ല. ആദ്യ പകുതി മുംബൈ ഒരു ഗോളിന് ലീഡ് ചെയ്തു. രണ്ടാം പകുതിയിലും ആക്രമണം ആണ് രണ്ട് ടീമും നടത്തിയത്. ഇതിന്റെ ഭാഗമായി മുംബൈ താരം സാര്‍ത്ഥിക് ഗോലു ചുവപ്പ് കാർഡ് കണ്ട് പുറത്തായി. അതിന് ശേഷം പ്രതിരോധം കൂടി മുൻ മർത്യൻ മുംബൈ കളിച്ചത്. 78 ആം മിനിറ്റില്‍ സൗഗുവിലൂടെ രണ്ടാം ഗോളും നേടി മുംമ്പൈ ലീഡ് വീണ്ടും ഉയർത്തി. പത്ത് പേരുമായി കളിച്ച മുംബൈ മികച്ച പ്രകടനമാണ് നടത്തിയത്. പിന്നീട് 81 ആം മിനിറ്റിലാണ് സന്ദര്‍ശകര്‍ ആദ്യ ഗോള്‍ നേടിയത്. ആശിഷ് റായി നൽകിയ പാസ് ആണ് ബോബോയ ഗോളാക്കി മാറ്റിയത്. മുംബൈയുടെ തുടർച്ചയായ മൂന്നാം ജയമാണിത്.






































