Tennis Top News

ആൻഡി മുറെ ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി

December 30, 2019

author:

ആൻഡി മുറെ ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി

ആൻഡി മുറെ എടിപി കപ്പിൽ നിന്ന് പിന്മാറി. പരിക്ക് മൂലമാണ് താരം പിന്മാറിയത്. ആറാഴ്ച മുമ്പ് ഡേവിസ് കപ്പ് ഫൈനൽ മുതൽ പരിക്കുമായി പൊരുതിയാണ് താരം കളിച്ചത്. ഇ​ടു​പ്പി​നാണ് താരത്തിന് പരിക്കേറ്റത്. അ​ടു​ത്ത​മാ​സം​ ​തു​ട​ങ്ങു​ന്ന​ ​സീ​സ​ണി​ലെ​ ​ആ​ദ്യ​ ​ഗ്രാ​ന്‍​സ്ളാ​മാ​യ​ ​ആ​സ്ട്രേ​ലി​യ​ന്‍​ ​ഓപ്പണിൽ നിന്നാണ് താരം പിന്മാറിയിരിക്കുന്നത്. ജനുവരി 20 ന് മെൽബണിൽ ആണ് മൽസരം ആരംഭിക്കുന്നത്.

പരിക്ക് പതുക്കെ ഭേദമാകു എന്നതിനാൽ മുൻ ലോക ഒന്നാം നമ്പർ താരത്തെ ഫെബ്രുവരിയിൽ മാത്രമെ കോർട്ടിൽ തിരിച്ചെത്തു. നിരവധി പരിക്കുകൾ ആണ് താരത്തിന് കോർട്ടിൽ നിന്ന് ഉണ്ടായിട്ടുള്ളത്. താൻ പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് ആൻഡി മുറെ അറിയിച്ചു. ഈ വർഷം ഓസ്‌ട്രേലിയൻ ഓപ്പണിന് ശേഷം, തനിക്ക് വീണ്ടും കളിക്കാൻ കഴിയുമോ എന്ന് ഉറപ്പില്ലായിരുന്നുവെന്ന് മുറെ പറഞ്ഞു.

Leave a comment