ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് സ്വന്തമാക്കി ന്യൂസിലൻഡ് താരം നീല്‍ വാഗ്നര്‍
ന്യൂസിലൻഡ് ഫാസ്റ്റ് ബൗളര്‍ നീൽ വാഗ്നര്‍ ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് സ്വന്തമാക്കി. ഇടത് കൈയ്യൻ ബാറ്റ്സ്മാനും ഇടത് കൈ ഇടത്തരം ഫാസ്റ്റ് ബൗളറുമാണ് നീല്‍ വാഗ്നര്‍. ഇന്നലെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്തിയാണ് താരം നീ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഏററവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ന്യൂസിലൻഡ് താരമെന്ന നേട്ടം നീല്‍ സ്വന്തമാക്കി.
നീലിൻറെ 46-ാംമത്തെ ടെസ്റ്റ് മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ട്രെന്റ് ബോള്‍ട്ടിൻറെ റെക്കോഡ് ആണ് താരം മറികടന്നത്. ബോൾട്ട് 52 ടെസ്റ്റുകളില്‍ നിന്നാണ് 200 വിക്കറ്റ് സ്വന്തമാക്കിയത്.നിലവിൽ റിച്ചാര്‍ഡ് ഹാര്‍ഡ്ലിയാണ് ന്യൂസിലൻഡ് താരങ്ങളിൽ ഈ നേട്ടം ഏറ്റവും കുറച്ച് ടെസ്റ്റുകളിൽ നേടിയത്. 44മത്തെ ടെസ്റ്റിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.






































