Foot Ball Top News

ഐ ലീഗ്: അട്ടിമറി ജയവുമായി ഇന്ത്യൻ ആരോസ്

December 29, 2019

author:

ഐ ലീഗ്: അട്ടിമറി ജയവുമായി ഇന്ത്യൻ ആരോസ്

ഐലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ശക്തരായ ചർച്ചിൽ ബ്രദേഴ്‌സിനെ ഇന്ത്യൻ ആരോസ് തോൽപ്പിച്ചു. അവസാന നിമിഷം ഗോൾ നേടിയാണ് ആരോസ് അട്ടിമറി ജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അവർ ചർച്ചിൽ ബ്രദേഴ്‌സിനെ തോൽപ്പിച്ചത്.  ഈ സീസണായിൽ ആദ്യ ജയമാണ് ഇന്ത്യൻ ആരോസ് ഇന്നലെ സ്വന്തമാക്കിയത്. ഒരു ഗോളിന് മുന്നിൽ നിന്നതിന് ശേഷമാണ് ചർച്ചിൽ ബ്രദേഴ്‌സ് തോൽവിയേറ്റ് വാങ്ങിയത്. അബുബക്കര്‍ ആണ് ചർച്ചിൽ ബ്രദേഴ്‌സിന് വേണ്ടി ഗോൾ നേടിയത്. ഗിവ്‌സണ്‍ സിങ് ആണ് ആരോസിന് വേണ്ടി രണ്ട് ഗോളും നേടിയത്.

മത്സരത്തിൻറെ  42-ാം മിനിറ്റില്‍ ചർച്ചിൽ ബ്രദേഴ്‌സ് ആദ്യ ഗോൾ നേടി ലീഡ് ഉയർത്തി. ആദ്യ പകുതിയിൽ ലീഡ് നേടിയ ചർച്ചിൽ ബ്രദേഴ്‌സിനെതിരെ രണ്ടാം പകുതിയിൽ 78-ാം മിനിറ്റില്‍ ആരോസ് ആദ്യ ഗോൾ നേടി. പിന്നീട് രണ്ട് ടീമും ഗോൾ നേടാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. മത്സരം സംനിയേലയിൽ അവസാനിക്കുമെന്ന് കരുതിയ സമയത്താണ്  90-ാം മിനിറ്റില്‍ ഗിവ്‌സണ്‍ ടീമിന് വേണ്ടി വിജയ ഗോൾ നേടിയത്. നാല് കളികളിൽ ഒരു ജയവുമായി ഇന്ത്യന്‍ ആരോസ്  10-ാം സ്ഥാനത്താണ്.

 

 

Leave a comment