പീറ്റർ സിഡിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ഓസ്‌ട്രേലിയയുടെ വെറ്ററൻ പേസർ പീറ്റർ സിഡിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 11 വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതത്തിനാണ് ഇതോടെ വിരാമം ആകുന്നത്. ഓസ്‌ട്രേലിയയ്‌ക്കായി 67 ടെസ്റ്റുകൾ കളിച്ച സിഡിൽ 221 വിക്കറ്റുകൾ നേടി.ഈ വർഷം ഇംഗ്ലണ്ടിൽ നടന്ന ആഷസിന്റെ അഞ്ചാം ടെസ്റ്റിലാണ് അദ്ദേഹം അവസാനമായി ഓസ്ട്രേലിയയ്ക്കായി കളിച്ചത്.2008 ലാണ് താരം ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.
ഓസ്ട്രേലിയയ്ക്കായുള്ള ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന പതിമൂന്നാമത്തെ കളിക്കാരനാണ് സിഡിൽ. 2010 ൽ ബ്രിസ്ബെയ്നിൽ തൻറെ ജന്മദിനത്തിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഹാട്രിക്ക് നേടി. 2008 ഒക്ടോബറിൽ മൊഹാലിയിൽ ഇന്ത്യയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ച അദ്ദേഹം ടെസ്റ്റ് കരിയറിൽ എട്ട് അഞ്ച് വിക്കറ്റ് നേട്ടങ്ങൾ നേടി. 2010 ൽ ബ്രിസ്ബേനിൽ നടന്ന ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 54 ന് 6 വിക്കറ്റ് നേടിയതാണ് അദ്ധേഹത്തിന്റെ ഏറ്റവും മികച്ച നേട്ടം. ഇതാണ് ഏറ്റവും നല്ല സമയമെന്നും, ശെരിയായ തീരുമാനമാണ് താൻ എടുത്തതെന്നും സിഡിൽ പറഞ്ഞു






































