നോര്‍വിച്ചിനെ സമനിലയിൽകുരുക്കി ടോട്ടനം
പ്രീമിയര്‍ ലീഗില്‍ ഇനങ്ങളെ നടന്ന മൽസരത്തിൽ നോര്‍വിച്ച് സിറ്റിയെ സമനിലയിൽ കുരുക്കി ടോട്ടനം. രണ്ട് ടീമുകളും രണ്ട് ഗോൾ വീതം നേടി. ഒരു ഗോളിന് പുറകെജിൽ നിന്നതിന് ശേഷമാണ് ടോട്ടനം സമനില ഗോൾ നേടിയത്. ഹാരി കെയ്നിന്റെ പെനാല്‍റ്റിയാണ് ടോട്ടന്നതിന് സമനില നേടാൻ സഹായിച്ചത്. ഇ സീസണിൽ മികച്ച പ്രകടനമാണ് ടോട്ടനം നടത്തുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ അവർ ഒരു കളി മാത്രമാണ് തോറ്റത്. മൂന്ന് ജയവും, ഒരു സമനിലയും അവർ നേടി.
ഇന്നലെ നടന്ന മത്സരത്തിൽ സ്പര്‍സിന് വേണ്ടി എറിക്സണ്,ഹാരി കെയിൻ എന്നിവരാണ് ഗോൾ നേടിയത്. പതിനെട്ടാം മിനിറ്റിൽ നോര്‍വിച്ചിന് വേണ്ടി മരിയോ വ്രാന്സിച് ആണ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലിട്ട് നിന്ന നോര്‍വിച്ചിനെതിരെ രണ്ടാം പകുതിയിൽ അമ്പത്തിയഞ്ചാം മിനിറ്റിൽ എറിക്സണ് സമനില ഗോൾ നേടി. എറിക്സണിന്റെ ഫ്രീ കിക്കിലൂടെയാണ് ഗോൾ പിറന്നത്. പിന്നീട് അഞ്ച് മിനിട്ടിന് ശേഷം സ്പര്‍സിന്റെ സെല്‍ഫ് ഗോൾ നോര്‍വിച്ചിനെ മുന്നിൽ എത്തിച്ചു. പിന്നീട് ഒരു ഗോളിനായി നെട്ടോട്ടം ഓടിയ ടോട്ടന്നതിന് ഹാരി കെയ്നിലൂടെ എമ്പത്തിമൂന്നാം മിനിറ്റിൽ സമനില ഗോൾ നേടി.






































