കേരളാബ്ലാസ്റ്റേഴ്സ് എഫ്സി നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിലെ നാൽപ്പത്തിയെട്ടാം മൽസരത്തിൽ കേരളാബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടും. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30ന് ആണ് മൽസരം. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. കേരളത്തിനായി സഹൽ ഇന്ന് കളിക്കുന്നുണ്ട്.
നിലവിൽ ഒൻപതു മത്സരങ്ങളിൽ നിന്നായി ഏഴു പോയിന്റുകൾ നേടി കേരളാബ്ലാസ്റ്റേഴ്സ് ഒൻപതാം സ്ഥാനത്തും, എട്ടു മത്സരങ്ങളിൽ നിന്നായി രണ്ടു ജയവും നാലു സമസമനിലകളും രണ്ടു തോൽവിയും നേടിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ആറാംസ്ഥാനത്തുമാണ് ഉള്ളത്. സ്വന്തം ഗ്രൗണ്ടിൽ ഈ വർഷത്തെ അവസാന മൽസരം ജയിക്കാനാകും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി: സുഭാഷിഷ് റോയ്, രാകേഷ് പ്രധാൻ, മിസ്ലാവ് കൊമോർസ്കി, റീഗൻ സിംഗ്, ഹീറിംഗ്സ് കൈ, പനാജിയോട്ടിസ് ട്രയാഡിസ്, റിഡീം ത്വലാങ്, ലാൽതാംഗ ഖാവ്ഹ്രിംഗ്, ലാലെങ്മാവിയ, മാർട്ടിൻ ഷാവേസ്, അസാമോ ഗയാൻ.
കേരള ബ്ലാസ്റ്റേഴ്സ്: ടി.പി രെഹെനെശ്, ജെഷെല്, വ്ലത്കൊ, മുഹമ്മദ് , രാജു , മരിയോ, ഗ്നിന്ഗ്, സെഇത്യസെൻ സിംഗ്, പ്രശാന്ത്, സഹൽ അബ്ദുൾ സമദ്, ബർത്തൊലൊമായി ഒഗ്ബെഛെ.






































