Foot Ball Top News

പ്രീമിയർ ലീഗിൽ വോള്‍വ്സിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പരാജയം

December 28, 2019

author:

പ്രീമിയർ ലീഗിൽ വോള്‍വ്സിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പരാജയം

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മാഞ്ചസ്റ്റര്‍ സിറ്റി വോള്‍വ്സ് മൽസരത്തിൽ വോൾവ്‌സിന് വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് വോൾവ്സ് വിജയിച്ചത്. രണ്ടാം തവണയും സിറ്റിക്ക് വോൾവ്‌സിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല.രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്നതിന് ശേഷമാണ് സിറ്റി പരാജയപ്പെട്ടത്.തോൽവിയോടെ സിറ്റിയുടെ കിരീട പ്രതീക്ഷകൾ അവസാനിച്ച മട്ടാണ്.

റഹീം സ്റ്റര്‍ലിയാണ് സിറ്റിക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്. ആദ്യ പകുതിയിൽ 25 ആം മിനിറ്റിൽ ആണ് ആദ്യ ഗോൾ പിറന്നത്. പിന്നീട് രണ്ടാം പകുതിയിൽ അമ്പതാം മിനിറ്റിൽ അവർ രണ്ടാം ഗോളും നേടി ലീഡ് ഉയർത്തി. എന്നാൽ പിന്നീട് വോൾവ്‌സിൻറെ തകർപ്പൻ പ്രകടനമാണ് കണ്ടത്.  ആദമ ട്രയോറെ കളിയുടെ ഗതി മാറ്റി. അമ്പത്തിയഞ്ചാം മിനിറ്റിൽ  ആദമ ട്രയോറെ വോൾവ്‌സിന് വേണ്ടി ആദ്യ ഗോൾ നേടി, പിന്നീട് 82 ആം മിനുട്ടില്‍ ഹിമനസ് രണ്ടാം ഗോളും നേടി സമനിലയിൽ എത്തി. പിന്നീട്  89 ആം മിനുട്ടില്‍ മികച്ച ഫിനിഷിലൂടെ ഡോഹര്‍റ്റി വോൾവ്‌സിന് വേണ്ടി മൂന്നാം ഗോൾ നേടി വിജയം ഉറപ്പിച്ചു.

Leave a comment