ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 175 റൺസിൻറെ ലീഡ്
ഇംഗ്ളണ്ട് ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ രണ്ടാം ദിവസം ബൗളർമാർക്ക് ആധിപത്യം. രണ്ടാം ദിവസം 15 വിക്കറ്റുകൾ ആണ് വീണത്. ബൗളർമാർ നിറഞ്ഞാടിയ മത്സരത്തിൽ രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 175 റൺസിൻറെ ലീഡ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്ങ്സ് 284 റണ്‍സിന് അവസാനിപ്പിച്ച ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്ക 181 റണ്‍സിന് ഓള്‍ഔട്ട് ആക്കി. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് 103 റൺസിന്റെ ലീഡ് ലഭിച്ചു. രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് നാല് നാല് വിക്കറ്റ് നഷ്ടമായി. ഇന്നലെ കളി അവസാനിച്ചപ്പോൾ അവർ 72-4 എന്ന നിലയിലാണ്. 17 റണ്‍സുമായി റാസ്സി വാന്‍ ഡെര്‍ ഡൂസ്സെനും 4 റണ്‍സ് നേടിയ ആന്റിച്ച് നോര്‍ട്ജേയുമാണ് ക്രീസിൽ.
277-9 എന്ന നിലയിൽ രണ്ടാം ദിവസം ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ശേഷിച്ച ഒരു വിക്കറ്റ് ഏഴ് റൺസ് കൂടി നേടിയപ്പോൾ അവസാനിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം തന്നെ പിഴച്ചു. ആദ്യ രണ്ട് വിക്കറ്റുകൾ 15 റൺസിൽ നഷ്ടമായി. 50 റണ്‍സ് നേടിയ ജോ ഡെന്‍ലിയും 35 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സും, 29 റൺസ് നേടിയ റൂട്ടും മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പൊരുതിയത്. മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വെറോണ്‍ ഫിലാന്‍ഡര്‍ നാലും കാഗിസോ റബാഡ മൂന്നും വിക്കറ്റ് നേടി.
രണ്ടാം ഇന്നിങ്ങ്സിൽ ഡീന്‍ എല്‍ഗാര്‍(22), ഫാഫ് ഡു പ്ലെസി(20), എയ്ഡന്‍ മാര്‍ക്രം(2), സൂബൈര്‍ ഹംസ(4) എന്നിവരുടെ വിക്കറ്റ് ആണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ജോഫ്ര ആര്‍ച്ചര്‍ രണ്ടും ജെയിംസ് ആന്ഡേഴ്സണ്, സ്റ്റുവര്‍ട് ബ്രോഡ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.






































