Cricket Top News

രണ്ടാം ടെസ്റ്റിൽ രണ്ടാം ദിവസം ന്യൂസിലൻഡിനെതിരെ ഓസ്‌ട്രേലിയക്ക് ആധിപത്യം

December 27, 2019

author:

രണ്ടാം ടെസ്റ്റിൽ രണ്ടാം ദിവസം ന്യൂസിലൻഡിനെതിരെ ഓസ്‌ട്രേലിയക്ക് ആധിപത്യം

ഓസ്‌ട്രേലിയ ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്ങ്‌സ് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലൻഡിന് രണ്ട് വിക്കറ്റ് നഷ്ട്ടമായി. രണ്ടാം ദിവസം കളി അവസാനിച്ചപ്പോൾ ന്യൂസിലൻഡ്  44/ 2 എന്ന നിലയിലാണ്. രണ്ട് റൺസുമായി റോസ്ടെയ്‌ലറും, 9 റൺസുമായി ടോം ലാതവുമാണ് ക്രീസിൽ. 15 റണ്‍സ് എടുത്ത ബ്ലണ്ടല്‍ കമ്മിന്‍സിന്റെയും, 9 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ വില്യംസണിന്റെ വിക്കറ്റുമാണ് ന്യൂസിലൻഡിന് നഷ്ടമായത്. കുമ്മിൻസണും, പാറ്റിന്‍സണും ആണ് വിക്കറ്റ് ലഭിച്ചത് .

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്ങ്‌സ് 467 റൺസിൽ അവസാനിച്ചു. ട്രാവിസ് ഹെഡ് ആണ് രണ്ടാം ദിവസം ഓസ്‌ട്രേലിയയെ മിൿച സ്‌കോറിൽ എത്തിച്ചത്. ട്രാവിസ് സെഞ്ചുറി നേടി.രണ്ടാം ദിവസം സ്മിത്തിന്റെ വിക്കറ്റ് ആണ് ഓസ്‌ട്രേലിയക്ക് ആദ്യം നഷ്ടമായത്. പിന്നീട് ട്രാവിസ് ഹെഡും(114), ടിം പെയിനും(79) ചേർന്നാണ് ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിൽ എത്തിച്ചത്. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 150 റൺസ് നേടി. തകർപ്പൻ ബാറ്റിങ്ങ് ആണ് ഇരുവരും നടത്തിയത്. ഹെന്‍റി നിക്കോള്‍സിന്റെ തകർപ്പൻ ക്യാച്ചിൽ ആണ് 77 റൺസ് നേടിയ സ്മിത്ത് പുറത്തായത്.

Leave a comment