Foot Ball Top News

ഐഎസ്എൽ: ഒഡീഷ- ജംഷദ്പൂര്‍ എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

December 27, 2019

author:

ഐഎസ്എൽ: ഒഡീഷ- ജംഷദ്പൂര്‍ എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ നാൽപ്പത്തിഏഴാം മത്സരത്തിൽ ഇന്ന് ഒഡീഷ ജംഷദ്പൂര്‍ എഫ് സിയെ നേരിടും. ഇന്ന് ഒഡീഷയുടെ ഹോം ഗ്രൗണ്ടിൽ രാത്രി 7:30ന് ആണ് മൽസരം. ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു.


രണ്ട് ടീമുകളുടെയും പത്താം മത്സരമാണ് ഇന്ന് നടക്കുന്നത്. ഒൻപത് കളികളിൽ നിന്ന് ഒൻപത് പോയിന്റുമായി ഒഡീഷ ഏഴാം സ്ഥാനത്താണ്. ഒൻപത് കളികളിൽ നിന്ന് 13 പോയിന്റുമായി ജംഷദ്പൂര്‍ നാലാം സ്ഥാനത്താണ്. ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് രണ്ട് ടീമും നേർക്കുനേർ മത്സരിച്ചത്. അതിൽ വിജയം ജംഷദ്പൂരിനായിരുന്നു.

ഒഡീഷ എഫ് സി: ഫ്രാൻസിസ്കോ ഡോറോൺസോറോ, ശുഭം സാരംഗി, ഗൗരവ് ബോറ, കാർലോസ് ഡെൽഗഡോ, നാരായൺ ദാസ്; വിനിത് റായ്, മാർക്കോസ് ടെബാർ; ഡാനിയൽ ലാഹ്ലിംപുവിയ, സിസ്കോ ഹെർണാണ്ടസ്, നന്ദകുമാർ സെക്കർ, അരിഡെയ്ൻ സാന്റാന.

ജംഷഡ്‌പൂർ എഫ് സി: സുബ്രത പോൾ, നരേന്ദർ ഗഹ്‌ലോട്ട്, തിരി, മെമ്മോ മൗറ, റോബിൻ ഗുരുങ്; ഐസക് വൻ‌മൽ‌സവ്മ, എയിറ്റർ മൺ‌റോയ്, മൊബാഷിർ റഹ്മാൻ, ബികാഷ് ജയ്രു, സുമീത് പാസി, ഫാറൂഖ് ചൗധരി.

Leave a comment