Cricket Top News

രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് തോൽവി

December 27, 2019

author:

രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് തോൽവി

സൂററ്റ്: രഞ്ജി ട്രോഫിയില്‍ മൂന്നാം മത്സരത്തിൽ കേരളത്തിന് തോൽവി. 90 റൺസിനാണ് ഗുജറാത്ത് കേരളത്തെ തോൽപ്പിച്ചത്. ആദ്യ ഇന്നിങ്ങ്സിൽ കേരളം 70 റൺസിന് പുറത്തായെങ്കിലും, രണ്ടാം ഇന്നിങ്ങ്സിൽ 177 റൺസിന് ഓൾഔട്ടായി. 268 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങ് ആരംഭിച്ച കേരളത്തിന് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. സഞ്ജു സാംസൺ കേരളത്തിനായി പൊരുതിയെങ്കിലും ജയിക്കാൻ സാധിച്ചില്ല. സഞ്ജു 78 റൺസ് നേടി. കേരളത്തിൻറെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.

26/ 0 എന്ന നിലയിൽ ഇന്ന്  ബാറ്റിങ്ങ് ആരംഭിച്ച   കേരളത്തിന് 10 റൺസ് കൂടി നേടിയപ്പോൾ ആദ്യ വിക്കറ്റ് നഷ്ട്ടമായി.പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ട്ടമായി. വി​നോ​ദ് (23), മോ​നി​ഷ് (7), ജ​ല​ക് സ​ക്സേ​ന (29), റോ​ബി​ന്‍ ഉ​ത്ത​പ്പ (7) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. പിന്നീട് സഞ്ജു സാം,സാംസൺ വിജയിപ്പിക്കും എന്ന് തോന്നിയെങ്കിലും അക്‌സർ പട്ടേൽ സഞ്ജുവിനെ പുറത്താക്കിയതോടെ കേരളത്തിൻറെ പ്രതീക്ഷകൾ അവസാനിച്ചു. ഗു​ജ​റാ​ത്തി​നാ​യി അ​ക്സ​ര്‍ പ​ട്ടേ​ല്‍ നാ​ലും ഗ​ജ മൂ​ന്നും വിക്കറ്റുകൾ നേടി. 58 റൺസിൻറെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഗുജറത്തിന് മികച്ച തുടക്കമല്ല ലഭിച്ചത്. മധ്യനിരയില്‍ മന്‍പ്രീത് ജുനേജ നേടിയ അര്‍ദ്ധ ശതകാവും, വാലറ്റത്ത് നിന്ന്  ചിന്തന്‍ ഗജ പുറത്താകാതെ നേടിയ അർദ്ധ ശതകവുമാണ് തുണയായത്. അവസാന വിക്കറ്റിൽ അമ്പത് റൺസ് ആണ് ഗുജറാത്ത് നേടിയത്.

Leave a comment