Foot Ball Top News

അപരാജിതരായി ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗിൽ കുതിക്കുന്നു

December 27, 2019

author:

അപരാജിതരായി ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗിൽ കുതിക്കുന്നു

പ്രീമിയര്‍ ലീഗിൽ ഇന്ന് നടന്ന ലെയ്സ്റ്റര്‍ സിറ്റി ലിവര്‍പൂള്‍ മത്സരത്തിൽ ലിവർപൂളിന് ജയം. എതിരില്ലാത്ത നാല് ഗോളിനാണ് ലിവർപൂൾ വിജയിച്ചത്. മില്‍നര്‍, അലക്സാണ്ടര്‍ അര്‍നോള്‍ഡ് ഫിര്‍മീഞ്ഞോ എന്നിവരാണ് ഗോളുകൾ നേടിയത്. തകർപ്പൻ പ്രകടനമാണ് ലിവർപൂൾ നടത്തിയത്. ലീഗിൽ അവരുടെ പതിനേഴാം ജയമായിരുന്നു ഇത്. ആദ്യ പകുതിയിൽ ഒരു ഗോളിന്മുന്നിട്ട് നിന്ന ലിവർപൂൾ രണ്ടാം പകുതിയിൽ ആണ് മൂന്ന് ഗോളുകൾ നേടിയത്.

ഫിര്‍മീഞ്ഞോ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ ആദ്യ ഗോൾ നേടിയതും ഫിര്‍മീഞ്ഞോ ആയിരുന്നു. രണ്ടാം പകുതിയില്‍ ഏഴു മിനിറ്റില്‍ 3 ഗോളുകൾ ആണ് പിറന്നത്. 71,74,78 എന്നീ മിനിറ്റുകളായിലാണ് ഗോളുകൾ രണ്ടാം പകുതിയിൽ പിറന്നത്. ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ടേബിളില്‍ 52 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

Leave a comment