Foot Ball Top News

ഐഎസ്എൽ: ചെന്നൈയിൻ എഫ് സിക്കെതിരെ എഫ് സി ഗോവയ്ക്ക് ജയം

December 27, 2019

author:

ഐഎസ്എൽ: ചെന്നൈയിൻ എഫ് സിക്കെതിരെ എഫ് സി ഗോവയ്ക്ക് ജയം

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന ചെന്നൈയിന്‍ എഫ്സി എഫ്സി ഗോവ പോരാട്ടത്തിൽ ഗോവയ്ക്ക് ജയം. ഏഴ് ഗോളുകൾ പിറന്ന മൽസരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഗോവ ജയിച്ചത്. ഗംഭീര നിമിഷങ്ങള്‍  സമ്മാനിച്ച തകർപ്പൻ മത്സരമാണ് ഇന്നലെ ചെന്നൈയുടെ ഹോം ഗ്രൗണ്ടായി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്നത്. ജയത്തോടെ ഗോവ പോയിന്റ് നിലയിൽ ഒന്നാമതെത്തി. 10 കളികളിൽ നിന്ന് 21 പോയിൻറെ ആണ് അവർക്കുള്ളത്.

ഹ്യൂഗോ ബോമസ്, അഹ്മദ് ജാഹു, ബ്രണ്ടണ്‍,കോറോ  എന്നിവരാണ് ഗോവയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ തന്നെ ഗോവ മൂന്ന് ഗോളുകൾ നേടി. എന്നാൽ രണ്ടാം പകുതിയിൽ ഉണ്ടാർന്ന് കളിച്ച ചെന്നൈ മൂന്ന് ഗോളുക നേടി വമ്പൻ തിരിച്ചുവരവാണ് നടത്തിയത്. ഷെംബ്രിയും, റാഫേൽ ക്രിയിവെലാരോയുമാണ് ചെന്നൈയിൻ എഫ് സിക്ക് വേണ്ടി ഗോളുകൾ നേടിയത്. റാഫേൽ ഇരട്ട ഗോളുകൾ നേടി. 26,41,45+1 ,63 എന്നീ മിനിറ്റുകളിൽ ഗോവ ഗോൾ നേടിയപ്പോൾ, 57,59,91 എന്നീ മിനിറ്റുകളിൽ ചെന്നൈ ഗോളുകൾ നേടി.

Leave a comment