ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ബൗളർമാരുടെ മുന്നിൽ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക
ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ബൗളർമാരുടെ മുന്നിൽ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക. ഇന്നലെ കളി അവസാനിച്ചപ്പോൾ അവർക്ക് ഒൻപത് വിക്കറ്റ് നഷ്ടമായി. ഇന്നലെ ഒന്നാം ദിവസം കളി അവസാനിച്ചപ്പോൾ അവർ 277-9 എന്ന നിലയിലാണ്. 95 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിൻറെ ഒറ്റയാൾ പോരാട്ടത്തിലാണ് ദക്ഷിണാഫ്രിക്ക 200 കടന്നത്. എന്നാൽ താരത്തിന് സെഞ്ചുറി നേടാൻ കഴിഞ്ഞില്ല. സാം കറന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റുവര്‍ട് ബ്രോഡ് 3 വിക്കറ്റ് നേടി.28 റണ്‍സുമായി വെറോണ്‍ ഫിലാന്‍ഡര്‍ ആണ് ക്രീക്കിൽ ഉള്ളത്.
ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പന്തിൽ തന്നെ ഡീന്‍ എല്‍ഗാറിനെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. പിന്നീടെത്തിയ ഓരോരുത്തരും ചെറിയ സ്കോറുകളിൽ പുറത്തായി.ഡീന്‍ എല്‍ഗാർ(0), എയ്ഡന്‍ മാര്‍ക്രം(20), സുബൈര്‍ ഹംസ(39),ഫാഫ് ഡു പ്ലെസി(29), റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍(6) എന്നിവർ പെട്ടെന്ന് പുറത്തായി. പരിക്കിന് ശേഷം തിരിച്ചെത്തിയ ജെയിംസ് ആന്‍ഡേഴ്സണ്‍ ഒരു വിക്കറ്റ് നേടി.






































