രഞ്ജി ട്രോഫി: കേരളത്തിന് രക്ഷകനായി ബേസിൽ തമ്പി
സൂററ്റ്: രഞ്ജി ട്രോഫിയില്‍ മൂന്നാം മത്സരത്തിൽ രണ്ടാം ഇന്നിങ്ങ്സിൽ ഗുജറാത്തിനെ കേരളം 210 റൺസിൽ ഒതുക്കി. ബേസിൽ തമ്പിയുടെ മാരക ബൗളിങ്ങിന് മുന്നിൽ തകർന്നടിയുകയായിരുന്നു ഗുജറാത്ത്. 268 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങ് ആരംഭിച്ച കേരളം ഇന്നലെ കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ കേരളം 26 റൺസ് നേടിയിട്ടുണ്ട്. വിഷ്ണുവും(22), ജലജ് സക്സേനയും(3) ആണ് ക്രീസിൽ.
58 റൺസിൻറെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഗുജറത്തിന് മികച്ച തുടക്കമല്ല ലഭിച്ചത്. മധ്യനിരയില്‍ മന്‍പ്രീത് ജുനേജ നേടിയ അര്‍ദ്ധ ശതകാവും, വാലറ്റത്ത് നിന്ന് ചിന്തന്‍ ഗജ പുറത്താകാതെ നേടിയ അർദ്ധ ശതകവുമാണ് തുണയായത്. അവസാന വിക്കറ്റിൽ അമ്പത് റൺസ് ആണ് ഗുജറാത്ത് നേടിയത്. ഇവർക്ക് മാത്രമാണ് രണ്ടാം ഇന്നിങ്ങ്സിൽ തിളങ്ങാൻ ആയത്. ബേസില്‍ തമ്ബി അഞ്ചും ജലജ് സക്സേന മൂന്നും വിക്കറ്റുകൾ നേടി. രണ്ട് ദിവസം ശേഷിക്കെ കേരളത്തിന് ജയിക്കാൻ ഇനി 248 റൺസ് കൂടി വേണം.






































