ഓസ്‌ട്രേലിയ ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ്:ആദ്യ ദിനം ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയിൽ
ഓസ്‌ട്രേലിയ ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിൽ ആദ്യ ദിനം ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയിൽ. ഒന്നാം ദിവസം കളി അവസാനിച്ചപ്പോൾ അവർ 257/4 എന്ന നിലയിലാണ്. 77 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തും 25 റണ്‍സ് നേടിയ ട്രാവിസ് ഹെഡുമാണ് ക്രീസിലുള്ളത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനെത്തിയ തുടക്കമല്ല ലഭിച്ചത്. ആദ്യ രണ്ട് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ട്ടമായി. മൂന്നാം വിക്കറ്റിൽ സ്മിത്തും,ലാബുഷെയ്യും ചേർന്ന ഓസ്‌ട്രേലിയയെ കരകയറ്റി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 83 റൺസ് നേടി.
ന്യൂസിലാന്‍ഡിന് വേണ്ടി കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം രണ്ട് വിക്കറ്റും ട്രെന്‍ഡ് ബോള്‍ട്ട്, നെയ്ല്‍ വാഗ്നര്‍ എന്നിവര്‍ ഓരോവിക്കറ്റും നേടി.ലാബുഷെയ്ന്‍ 63 റൺസ് നേടിയപ്പോൾ, ഡേവിഡ് വാർണർ 41 റൺസും, മാത്യൂ വേഡ് 38 റണ്‍സും നേടി. ആദ്യ മത്സരം ഓസ്‌ട്രേലിയ ജയിച്ചിരുന്നു.






































